23.8 C
Kerala
Wednesday, July 3, 2024

റോഡ് ഗതാഗത യോഗ്യമല്ലാതായിട്ട് വർഷങ്ങളായി, കണ്ടില്ലെന്ന് നടിച്ച് അധികാരികൾ ; പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് പ്രദേശവാസികൾ

Must read

വാഴക്കാട് : വാഴക്കാട് പതിനഞ്ചാം വാർഡിലെ തിരുവാലൂർ മുടക്കോഴിമല റോഡ് ആണ് വർഷങ്ങളായിട്ട് തകർന്നിരിക്കുന്നത് മഴക്കാലമായതോടെ യാത്രയോഗ്യമല്ലാതെ ആയിരിക്കുകയാണ് ഈ റോഡ് നിരവധി പരാതികളും നിവേദനങ്ങളും പഞ്ചായത്തുകളിൽ നൽകിയിട്ടും രാഷ്ട്രീയ വടംവലിയിൽ മൂന്നു വാർഡിലെ ഉപഭോക്താക്കൾ യാത്ര ചെയ്യാൻ പറ്റാതെ ആയിട്ട് വർഷങ്ങളായി. കുടിവെള്ള പദ്ധതിയുടെ പേരിൽ വെട്ടിപ്പൊളിച്ച റോഡ് യാത്ര ചെയ്യാമായിരുന്നു എങ്കിലും മുടക്കോഴി മലയിലെ ചെങ്കല്ല് കോറികളിൽ നിന്ന് പോയിരുന്ന ടിപ്പറുകൾ കാരണം തീരെ യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയിലായി അമിതമായ ഭാരവും കയറ്റി വന്ന വാഹനങ്ങൾ കാരണം കൂടുതൽ കേടുപാടുകൾ റോഡിൽ സംഭവിച്ചു

മുടക്കോഴി മലയിൽ നിന്ന് മഴക്കാലമായതോടെ കുത്തിയൊലിച്ച് വരുന്ന വെള്ളം ഡ്രൈനേജ് ഇല്ലാത്തതിനാൽ പൊട്ടിപ്പൊളിഞ്ഞ റോഡിലേക്കാണ് എത്തുന്നത്. പ്രദേശത്തുകാർ ഇതിനെതിരെയും നിരവധി പരാതികൾ പഞ്ചായത്തിൽ നൽകിയതാണ്. എസ് സി കോളനി ഉൾപ്പെടെ സ്ഥിതി ചെയ്യുന്ന ഈ ഭാഗത്ത് 500ല്‍ പരം വീടുകൾ സ്ഥിതിചെയ്യുന്നുണ്ട് വിദ്യാർത്ഥികൾ ഉൾപ്പെടെ യാത്ര ചെയ്യുന്നത് ഈ റോഡിലൂടെയാണ് എൽപി സ്കൂൾ വിദ്യാർത്ഥികളെ കൊണ്ടുപോകാൻ വരുന്ന വാഹനങ്ങൾ ഇവിടെ നിന്നും മുകൾ ഭാഗത്തേക്ക് കയറാറില്ല കുട്ടികളെ താഴ്ഭാഗത്തേക്ക് എത്തിക്കാറാണ് പതിവ് ഓട്ടോ വിളിച്ചാൽ വരാത്ത അവസ്ഥയിലാണ് വിവിധ അസുഖങ്ങൾ കാരണം നിരവധി രോഗികൾ താമസിക്കുന്ന ഒരു മേഖല കൂടിയാണ് ഇവിടെ ഓട്ടോ വിളിച്ചാൽ റോഡിലെ കേടുപാടുകൾ കാരണം ഓട്ടോക്കാർ വരാറില്ല അഥവാ വന്നാൽ തന്നെ റോഡിൻറെ താഴ്ഭാഗത്ത് നിർത്തി ആളെ ഇറക്കി പോവുകയാണ് പതിവ്, കാരണമായി അവർ പറയുന്നത് ഈ പൊട്ടിപ്പൊളിഞ്ഞ അപകടാവസ്ഥയിലുള്ള ഈ റോഡിൽയാത്ര ചെയ്യുന്നത് കാരണം നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്
നിരവധി അപകടങ്ങൾ ദിവസവും നടക്കുന്നു എന്നിട്ടും അധികാരികൾ കണ്ണ് തുറക്കുന്നില്ല ഈ പ്രദേശത്തെ യുവാക്കൾ പഞ്ചായത്തിനു മുമ്പിൽ നിരാഹാരം ഇരിക്കാനുള്ള തയ്യാറെടുപ്പിലാണ് അതിനു മുന്നോടി എന്നുള്ള നിലക്ക് വാർഡ് മെമ്പർ ഉൾപ്പെടെയുള്ള ആളുകൾക്ക് പരാതി നൽകി.

എത്രയും പെട്ടെന്ന് റോഡിൻറെ പുനരുദ്ധാരണ പ്രവർത്തി തുടങ്ങിയില്ലെങ്കിൽ ശക്തമായ സമര പരിപാടിയുമായും മുന്നോട്ടുപോകുമെന്ന് പ്രദേശവാസികൾ പറഞ്ഞു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article