23.8 C
Kerala
Thursday, July 4, 2024

പരിശുദ്ധമായ സ്നേഹ ബന്ധങ്ങൾ സൗഹൃദ മാം കാരിരുമ്പിൻ്റെ തീ ചൂളയിൽ നെരിഞ്ഞമരുന്നത് “മണലാരണ്യം” എന്ന ചെറുകഥയിലൂടെ എഴുതുകയാണ് സുബി വാഴക്കാട്

Must read

മണലാരണ്യം
====================================
മണലാരണ്യത്തെ പ്രണയിച്ചതുകൊണ്ടല്ല മുഹ്സി ഗൾഫിലേക്ക് പോയത് ‘ കൂടപ്പിറപ്പുകളെ കടബാധ്യത വീട്ടലോ കൂട്ടത്തിൽ തനിക്കുമൊരു വീട് വെക്കലോ എന്ന മോഹവുമായിട്ടാണ് പ്രവാസ ജീവിതത്തെ പൊരുത്തപ്പെട്ട് തുടങ്ങിയത്…

അവൻ പലരെയും സഹായിച്ചു,…. സഹായങ്ങൾ പലരും മുതലാക്കി അവനെ പറ്റിച്ചു. നൈസ് ആയിട്ട് മുങ്ങി നടക്കുന്നവരുമുണ്ട്…. അതൊന്നും ഓർക്കാൻ ഇഷ്ടപ്പെടാതെ അങ്ങനെ ഒരു അധ്യായമായി അടഞ്ഞുകിടക്കുന്നു.

അന്ന് ഒരു വ്യാഴാഴ്ചയായിരുന്നു പ്രവാസികൾക്ക് അന്ന് പുറത്തു പോകാനും ആഘോഷിക്കാനുമുള്ള രാത്രി, നാളെ ഡ്യൂട്ടിക്ക് പോകണ്ട വൈകി എണീറ്റാൽ മതി.,

അലക്കലും കുളിയും കഴിഞ്ഞപ്പോഴേക്കും നേരം ഒത്തിരി വൈകി, പെട്ടെന്നാണ് പ്രിയ പത്നിയുടെ മുഖം ഓർമ്മയിൽ വന്നത്.

ഇന്ന് അവളുടെ ജന്മദിനം ആയിരുന്നു, റൂമിൽ കൂട്ടുകാർക്ക് ഒരു കേക്ക് മേടിക്കണം അങ്ങനെ ഷാജിയെയും കൊണ്ട് കേക്ക് വാങ്ങാൻ പുറപ്പെട്ടു.

യാത്രയ്ക്കിടയിലാണ് ഷാജി മുഹ്സിയോട് അവന്റെ പഴയകാല കൂട്ടുകാരെ പറ്റി പറയാൻ തുടങ്ങിയത്…. അന്ന് മാളിൽ വെച്ച് കണ്ടതും ഫോൺ നമ്പർ വാങ്ങിയതും,
ആ നമ്പർ വെച്ച് മുഹ്സിയുടെ കൂട്ടുകാരെ വിളിച്ചുവരുത്തി.

വർഷങ്ങൾക്ക് ശേഷം

മുഹ്സിയും ഷമീറും മനുവും കണ്ടുമുട്ടിയ ശുഭ നിമിഷം വർണ്ണിക്കാൻ പറ്റുന്നില്ല.

നേരം പുലരുവോളം സംസാരിച്ചിരുന്ന് ബിയർ അടിച്ചും കഥകൾ പറഞ്ഞും അടിച്ചുപൊളിച്ച ദിവസമായിരുന്നു അന്ന്. പെട്ടെന്നാണ് മനുവിന്റെ മനസ്സിലേക്ക് ദേവു കടന്നുവന്നത് കൂടെ പഠിച്ച ഞങ്ങളുടെ സ്വന്തം ദേവൂട്ടി…… അവൻ അവളെ കുറിച്ച് പറയാൻ തുടങ്ങി, ” “എടാ മുഹ്സി നിനക്കൊർമ്മയുണ്ടോ നമ്മുടെ പഴയ ക്ലാസ്മേറ്റിനെ…. ഒരു പാട്ടുകാരി… ദേവു…, നമ്മുടെ യൊക്കെ സ്വന്തം ദേവൂട്ടി….. (മുഹ്സി ആലോചിച്ചെടുത്തു)….

“അതെ പാട്ടുകാരി ദേവൂട്ടിയല്ലേ”…. (മനു സംങ്കടത്തോടെ) ദേവുട്ടി
സീരിയസ് ആയി ഹോസ്പിറ്റലിൽ ആണത്രേ ഐ സി യു വിൽ”

അത് കേട്ടപ്പോഴേക്കും മുഹ്സിയുടെ കണ്ണ് നിറയാൻ തുടങ്ങി. ഷമീറിന്റെയും മനുവിന്റെയും പിന്നീടുള്ള സംസാരങ്ങളൊന്നും മുഹ്സിയുടെ കാതുകളിൽ എത്തിയില്ല….. ആകെ ഒരു ശോകഭാവം. മുഹ്സിയുടെ മനസ്സിൽ അലതലിയത് കണ്ടിട്ട് മനു ചോദിച്ചു.

“മുഹ്സി, നിനക്ക് ദേവൂട്ടിയോട് സംസാരിക്കണോ..?
നമ്പറൊക്കെ ഞാൻ സംഘടിപ്പിച്ചു തരാം, അവളുടെ അനിയൻ എന്റെ കൂട്ടുകാരനാണ്.

അങ്ങനെ അവളുടെ നമ്പർ അന്വേഷിക്കുന്നതിനിടയിൽ പഴയ സ്കൂൾ ഗ്രൂപ്പിലേക്ക് പുതിയൊരു നമ്പർ ആഡ് ചെയ്തത് ഷമീറിന്റെ ശ്രദ്ധയിൽപ്പെട്ടു…
അത് ദേവൂട്ടിയുടെ പുതിയ നമ്പർ ആയിരുന്നു…. പെട്ടെന്ന് തന്നെ മുഹ്സി ആ നമ്പറിലേക്ക് കോൾ ചെയ്തു…… “ഞാൻ മുഹ്സിയാണ് ഓർമ്മയുണ്ടോ…
20 വർഷം ഓർമ്മകൾ പുറകിലേക്ക് പോയപ്പോഴേക്കും ദേവൂട്ടിയുടെ ശബ്‌ദം നേർത്ത ഒരു തേങ്ങൽമാത്രമായിരുന്നു,..

അസ്തമിച്ചു കൊണ്ടിരിക്കുന്ന ഒരു സൂര്യനായ് അവൾ പള്ളിക്കാട്ടിലെ മൈലാഞ്ചി തോപ്പിനെ പുണരാൻ വെമ്പി നിൽക്കുകയാണ്……..,

സത്യം ഗ്രൂപ്പിലെ ചിലർക്ക്
മാത്രാമാണ് അറിയാവുന്നത്…. പെട്ടെന്ന് സ്കൂൾ കാലഘട്ടത്തിലേക്ക് മുഹ്സിയുടെ ഓർമ്മകൾ പിറകിലേക്ക് വലിച്ചു.
അന്ന് ഏറ്റവും കൂടുതൽ അവൻ കേൾക്കാറുള്ള പാട്ട് ഓർമ്മയിൽ വന്നു ‘. അതൊരു ഹിന്ദി പാട്ട് ആയിരുന്നു.

പ്രവാസി ആയ അന്ന്തൊട്ട് കാർ ഡ്രൈവിങ്ങിനിടയിൽ അവൻ ഏറ്റവും കൂടുതൽ കേൾക്കാറുള്ള ആ ഹിന്ദി പാട്ട് അന്ന് അവൾക്ക് വേണ്ടി ‘ അവൻ ഫോണിലൂടെ പാടിയപ്പോൾ ദേവൂട്ടിയുടെ അടഞ്ഞ കണ്ണുകൾ തിളക്കമായ് മിന്നിമറിയുന്നത് ഡോക്ടറുടെ ശ്രദ്ധയിൽപ്പെട്ടു.

അവൾ വീണ്ടും വീണ്ടും ആ പാട്ടുകൾ കേൾക്കാൻ കൊതിച്ചു കൊണ്ടേയിരുന്നു. വെറും ഒരു പാട്ടിന് മരണത്തെ തോൽപ്പിക്കാൻ കഴിയുമോ…?എന്ന ചിന്ത പലർക്കും വന്നിട്ടുണ്ടായിരുന്നു…

സൗഹൃദങ്ങൾക്ക് കാരിരുമ്പിന്റെ ശക്തി ഉണ്ടെന്ന സത്യം അറിഞ്ഞത് അന്നാണ്…… കലാലയ മുറ്റത്ത് വെച്ചായിരുന്നു എന്തിനും ഏതിനും താങ്ങായിരുന്നവർ തന്നെ…. അവൾക്കിട്ട് താങ്ങീട്ട് പോയത്. വലിയൊരു സങ്കടമാണ് ഉളവാക്കിയത്.

അങ്ങനെ മൂവർ സംഘത്തിന്റെ ആഘോഷങ്ങളും കഥപറച്ചിലും കഴിഞ്ഞപ്പോഴേക്കും
നേരം പരപര വെളുത്തിട്ടുണ്ടായിരുന്നു.. മുഹ്സിയുടെ റൂമിൽ നിന്ന് പുറത്ത് ഇറങ്ങുമ്പോൾ ഷമീർ പറഞ്ഞു, “എടാ ഞാനും മനുവും കൂടി നാട്ടിലേക്ക് അടുത്തമാസം പോവുകയാണെന്നും നിന്റെ വീട്ടിലേക്ക് എന്തെങ്കിലും കൊടുക്കാൻ ഉണ്ടെങ്കിൽ വാങ്ങിവെച്ചോ…. അടുത്ത ആഴ്ച വരാം എന്ന് പറഞ്ഞു പിരിഞ്ഞു……..

അന്ന് വൈകുന്നേരം മുഹ്സി ഉമ്മക്കുള്ള കുറേ സാധനങ്ങളും മോൾക്കുള്ള പിയാനോ, ഒരു മൈക്ക് എല്ലാം വാങ്ങി വച്ചു. അന്നും ഇന്നും ഉമ്മയെ അവന് വലിയ ജീവനായിരുന്നു……. അങ്ങനെ ഭാര്യയോട് പറഞ്ഞു കൂട്ടുകാർ നാട്ടിലേക്ക് വരുന്നതിനെ പറ്റി,

അവളുടെ ഫോൺ നമ്പറും കൊടുത്തു പ്രവാസ ജീവിതം മതിയാക്കി ഷമീറും മനുവും കൂടി വിമാനം കയറുമ്പോൾ മുഹ്സിയുടെ കണ്ണിൽനിന്ന് കണ്ണുനീർ ധാരധാരയായി ഒഴുകുന്നുണ്ടായിരുന്നു….. ഒരു വർഷം കൂടി പിടിച്ച് നിൽക്കണം അപ്പോഴേക്കും കടങ്ങളെല്ലാം വീട്ടണം,… എന്നിട്ട് വേണം മൂന്നുപേർക്കും നാട്ടിൽ എന്തെങ്കിലും ബിസിനസ് നോക്കാൻ….

മാസങ്ങൾ വീണ്ടും കടന്നു പോയി കൊണ്ടിരുന്നു…
മനു പറയുന്നതുപോലെ കാലചക്രങ്ങൾ തിരിയുമ്പോൾ വിഷു വരും ഓണം വരും ക്രിസ്തുമസ് വരും അപ്പോൾ ആരെന്നോ നീയെന്നോ ഞാനെന്നൊ ഉണ്ടാവുകയില്ലെന്ന് അവന്റെ കാവ്യകേളി കാതിൽ മുഴങ്ങിയപ്പോഴാണ് ഫോണിന്റെ ബെല്ലടി മുഴങ്ങിക്കേട്ടത്…..

മറുവശത്ത് മോൾ ആയിരുന്നു.

” ഉപ്പാ…. എന്നാ ങ്ങള് നാട്ടിൽ വരാ”…..? മുഹ്സി’ … “വരാംമോളെ’..” കുറച്ച് മാസങ്ങൾ കൂടി കഴിയട്ടെ” …..
“ഉപ്പ വേഗം വരണം ഞാൻ പലപ്പോഴുമിവിടെ ഒറ്റക്കാണ്” “ഉമ്മച്ചി എപ്പോഴും ഉമ്മാടെ വീട്ടിൽ പോവാണന്ന് പറഞ്ഞ് ഇവിടുന്ന് പോവും ഒറ്റക്ക് നിന്ന് മടുത്തു ഉപ്പാ”…..

കരച്ചിലിനിടയിലും അവൾ എന്തൊക്കയോ പറയുന്നുണ്ടായിരുന്നു…. ഭാര്യയുടെ അസമയത്ത് വണ്ടിയുമെടുത്തുള്ള പോക്കിനെ കുറിച്ചുള്ള വാർത്തകൾ നാട്ടിലെ കൂട്ടുകാർ പറയുന്നുണ്ടായിരുന്നു.

മോളുടെ ഫോൺ വിളിയുമായപ്പോഴേക്കും മുഹ്സിയുടെ മനസ്സിൽ കൊള്ളിയൻ മിന്നി. അങ്ങനെ മാസങ്ങൾ പലതും കഴിഞ്ഞു പ്രവാസ ജീവിതം മടുത്തു മതിയാക്കി അവൻ നാട്ടിലേക്ക് തിരിച്ചു…… എയർപോർട്ടിൽ തന്റെ കൂട്ടുകാരും വീട്ടുക്കാരും എന്റെ വരവിനായ് കാത്ത് നിൽക്കുന്നുണ്ടായിരുന്നു. പക്ഷേ ഞാൻ തിരയുന്ന രണ്ട് മുഖങ്ങൾ മാത്രം ആ ക്കൂട്ടത്തിനിടയിൽ കണ്ടില്ല.
(ഭാര്യയും പ്രിയ കൂട്ടുകാരൻ ഷമീറിനെയും) മോൾ ഓടി വന്നു പറഞ്ഞു, “ഉപ്പാ… ഉമ്മച്ചി വീട്ടിൽ പോയതാണ്, ഷമീർ അങ്കിളിന്റെ കൂടെയാണ് പോയത്…..നാളെ വരുമായിരിക്കും…., നിഷ്കളങ്കമായ മോളുടെ കൊഞ്ചലും, കൂടപ്പിറപ്പുകളുടെ തലയും താഴ്ത്തി ഇരിപ്പും, അവനെ വല്ലാതെ തളർത്തി.

വിദൂരതയിലേക്ക് കണ്ണുംനട്ട്, പഴയകാലാലയമുറ്റത്തേക്ക് അവൻ യാത്ര തിരിച്ചു അവിടെ എത്തിയപ്പോഴാണ് മനോഹരമായ ഒരു കാഴ്ച അവന്റെ ശ്രദ്ധയിൽപ്പെട്ടത്..,

മനു പുതിയ ക്യാമറ സ്വന്തമായി വാങ്ങി ഷോർട്ട് ഫിലിം ഷൂട്ട് ചെയ്യുന്നു….

ആ ഷോർട്ട് ഫിലിമിലേക്ക് കണ്ണോടിച്ചപ്പോഴാണ് എന്റെ കഥ.

ഇത്രയും കാലം അനുഭവിച്ചു തീർത്ത കഥ.

എൻറെ കൂട്ടുകാരി ദേവൂട്ടി അവൾ ഇന്നും ജീവിച്ചിരിപ്പുണ്ടോ……….?

ഉണ്ടെന്ന് മനുവിന്റെ വാക്കുകൾ…… അവന് ഒത്തിരി സന്തോഷമായി…, അവൾ ഇപ്പോൾ വരും അത് കേട്ടതും മുഹ്സി ആരെയോ കാത്തിരിക്കുന്ന പോലെ വഴിയിലേക്ക് കണ്ണുനട്ട് ഒരേ ഒരു ഇരുപ്പു തുടർന്നു……….

ദേവു അപ്പോഴുമെഴുതിയ കഥ എങ്ങിനെ പൂർത്തിയാക്കണം എന്ന ചിന്തയിൽ ആണ്
ഓർമ്മപ്പുസ്തകത്തിലെ
എഴുത്തുകൾ, നിറം മങ്ങാൻ തുടങ്ങിയപ്പോൾ, അക്ഷരങ്ങളെ നിറം കൂട്ടാൻ അവൾ പേന തേടിയിറങ്ങിയതായിരുന്നു…., ‘കരൾ നീറും, ഓർമ്മകളെ സ്വീകരിക്കാൻ പേനകൾക്ക് ആവില്ലത്രെ…….,

” സ്വന്തം വീടിൻ്റെ ചാവി അയൽവാസിയെ ഏൽപ്പിക്കാതിരിക്കുക”

തുറന്നിട്ട ജാലകം ആകുമ്പോൾ ആരും ഒന്ന് എത്തിനോക്കും സ്വന്തം സുഹൃത്തിൻ്റെ വീടാണെങ്കിൽ പോലും,

“കള്ളൻ്റെ കൈയ്യിൽ താക്കോൽ കൊടുക്കാതിരിക്കേണ്ടത് ഒരോ വ്യക്തിയുടെയും മനസ്സിൽ ഉണ്ടാവേണ്ടതാണ്.”

അവസാനം’

സുഹൃത്തിനെ ‘ചാരി നിന്നവൻ പെണ്ണിനെയും കൊണ്ട് പോയി എന്ന് നാട്ടുക്കാർ തിരുത്തി ‘ പറയാൻ തുടങ്ങിയിരു ന്നു’ 🌹

-സുബി വാഴക്കാടിന്റെ ചെറുകഥ-

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article