23.8 C
Kerala
Monday, July 1, 2024

ആവേശ വിസ്മയം തീർത്ത് അമ്മയും കുഞ്ഞും ക്വിസ്സ് മത്സരം

Must read

മപ്രം: മപ്രംഗവ: എൽ പി സ്കൂളിൽ വായന വാരാഘോഷത്തിന്റെ ഭാഗമായി രക്ഷിതാവിനും വിദ്യാർത്ഥിക്കും ഒരു ടീം ആയി പങ്കെടുക്കാവുന്ന ‘അമ്മയും കുഞ്ഞും’ ക്വിസ് മത്സരം നടന്നു.അൻപതോളം പേർ അടങ്ങുന്ന 25 ടീമുകൾ പങ്കെടുത്ത മത്സരം സ്കൂൾ ഹെഡ്മാസ്റ്റർ ബീരാൻകുട്ടി മാസ്റ്റർ ഉത്ഘാടനം നിർവഹിച്ചു.

അധ്യാപകൻ ഭാസ്കരൻ മാസ്റ്റർ ക്വിസ്സ് മാസ്റ്ററായ ക്വിസ് മത്സരം ഷൈജൽ മാസ്റ്റർ, സാബിറ ടീച്ചർ, ശ്രീധരൻ എന്നിവർ നിയന്ത്രിച്ചു. വാശിയേറിയ നിമിഷങ്ങളിലൂടെകടന്നുപോയ മത്സരത്തിൽ കുട്ടികളും രക്ഷിതാക്കളും ഇഞ്ചോടിഞ്ച് പോരാടി. ശ്രീമതി ഫസീല, കുമാരി ഫാത്തിമ ഹെൽന എന്നിവരടങ്ങുന്ന ടീം ഒന്നാം സ്ഥാനവും ശ്രീമതി സഹ്ല ശ്രീ.മുഹമ്മദ് നാഫിഹ്, ശ്രീമതി: ഫസീല കുമാരി ഫാത്തിമ ഫൈഹ, ശ്രീമതി: ഫർഹാന കുമാരി. ഫൈഹമിസ എന്നിവരടങ്ങുന്ന ടീം രണ്ടാം സ്ഥാനവും നേടി. ശ്രീമതി: ശിഫ സുൽഫിക്കർ ശ്രീ.അമൻ സൻഹാൻ ,ശ്രീമതി: സുലൈഖ മാളിയേക്കൽ ശ്രീ മുഹമ്മദ് റാന്നിൻഎന്നീ ടീമുകൾ മൂന്നാം സ്ഥാനവുംപങ്കിട്ടു. പുതുമ കൊണ്ടും പങ്കാളിത്തംകൊണ്ടുമെല്ലാം മികച്ചുനിന്ന മത്സരം എല്ലാവർക്കും പുത്തനാവേശമായി

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article