24.8 C
Kerala
Saturday, June 29, 2024

ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് എച്ച്.ഐ.ഒ.എച്ച്.എസ്. സ്കൂളിൽ വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു

Must read

ഒളവട്ടൂർ: ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് എച്ച്.ഐ.ഒ.എച്ച്.എസ്.സ്കൂളിൽ വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികളും സ്കൗട്ട് ആൻഡ് ഗൈഡ്, ജെ.ആർ.സിയും ചേർന്ന് നടത്തിയ റാലിക്ക് ഹെഡ്മാസ്റ്റർ അസീസ് മാസ്റ്റർ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു. ലഹരിവിരുദ്ധ സന്ദേശം നൽകി കൊണ്ട് പി.ടി.എ പ്രസിഡണ്ട് ഫൈസലും ജ്യോതിഷ് മാസ്റ്ററും സംസാരിച്ചു.

ലഹരി വിരുദ്ധ പ്രതിജ്ഞ പത്താം ക്ലാസ് വിദ്യാർത്ഥിനി നിഷാന ചൊല്ലിക്കൊടുത്തു,യൂ.പി വിദ്യാർത്ഥികൾ ഒരുക്കിയ ഫ്ലാഷ് മോബ് ആവേശം പകരുന്നതായിരുന്നു. അബൂബക്കർ മാസ്റ്റർ, ശിഹാബ് മാസ്റ്റർ, ലത്തീഫ് മാസ്റ്റർ, സുബ്രഹ്മണ്ണ്യൻ മാസ്റ്റർ, സമദ് മാസ്റ്റർ, റഷീദ് മാസ്റ്റർ, മുസമ്മിൽ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു. പ്രോഗ്രാം കൺവീനർ ജസീം മാസ്റ്റർ നന്ദി പറഞ്ഞു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article