23.8 C
Kerala
Wednesday, July 3, 2024

ചീനിബസാർ ഇന്നവേറ്റിവ്‌ സോഷ്യൽ കൾച്ചറൽ ഓർഗനൈസേഷൻ (CISCO) ക്ലബ്ബിന് പുതിയ ഭാരവാഹികൾ

Must read

ചീനിബസാർ: വാഴക്കാട്ടെ കലാകായിക സാമൂഹിക ചാരിറ്റി മേഖലകളിൽ ഒഴിച്ചുകൂടാൻ പറ്റാത്ത നാമമായ “ചീനിബസാർ ഇന്നവേറ്റിവ്‌ സോഷ്യൽ കൾച്ചറൽ ഓർഗനൈസേഷൻ (CISCO)ക്ലബ്ബിന് പുതിയ കമ്മറ്റി നിലവിൽ വന്നു. റിയാസ് തമ്പലങ്ങോട്ട് (പ്രസിഡന്റ്‌), അമീർ മലയിടിഞ്ഞിയിൽ (ജനറൽ സെക്രട്ടറി), സഫീർ അലി സി എച്ച് (ട്രഷറർ), അസീൽ ടി (വൈസ്‌ പ്രസിഡണ്ട്), ജാസിം സി (ജോയിൻ സെക്രട്ടറി), അനസ് സി പി (സബ് ട്രഷറർ), മുസമ്മിൽ ടി (കോർഡിനേറ്റർ), അബ്ബാസ് കെ (മുഖ്യ രക്ഷാധികാരി), അനസ് ബി സി (GCC കോർഡിനേറ്റർ), റാഷിദ്‌ മാളിയക്കൽ (GCC ചാരിറ്റി കൺട്രോളർ) എന്നിങ്ങനെയാണ് പുതിയ കമ്മറ്റി നലവിൽ വന്നത്.

എക്സിക്യൂട്ടീവ് അംഗങ്ങളായി ലബീബ് അൽ-ബർഷ, സർജാസ് അലി, സബീൽ കെ, അർഷാദ് കെ, അസർ ഇ ടി, സജാദ് എ, റാസിഖ് പി പി, ഇർഫാൻ കെ, നാഫിഹ് പി, അസൽ എൻ എ, റിഷാദ് എം, ഫിറാസ് സി കെ, ആഷിഖ് സലാം എന്നിവരെയും തെരെഞ്ഞെടുത്തു.

നാട്ടിലുള്ള ക്ലബ്ബ്‌ മെമ്പർമാർ ക്ലബ്ബിൽ ഏർപ്പെടുത്തിയ സൗഹൃദഇലക്ഷനിൽ നേരിട്ട് വോട്ട് രേഖപ്പെടുത്തിയും വിദേശത്തുമുള്ള ക്ലബ്ബ്‌ മെമ്പർമാർ ഓൺലൈൻ ആയി വോട്ട് രേഖപ്പെടുത്തിയുമാണ് സിസ്ക്കൊ ക്ലബ്ബിന്റെ നേതൃത്വത്തെ തെരെഞ്ഞെടുത്തത്. ക്ലബ്ബിന്റെ ചാരിറ്റി പ്രവർത്തനങ്ങൾക്ക്‌ കൂടുതൽ പ്രാധാന്യം നൽകുന്ന പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുമെന്നും, ഈ ഡിസംബറിൽ വാഴക്കാട് വെച്ച് സിസ്ക്കൊ ക്ലബ്ബ്‌ നടത്തുന്ന ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെന്റിനുള്ള മുന്നൊരുക്കങ്ങൾ ഉടൻ ആരംഭിക്കുമെന്നും പുതിയ ഭാരവാഹികൾ അറിയിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article