25.8 C
Kerala
Saturday, July 6, 2024

രായിൻ കുട്ടി മുസ്ലിയാർ ആണ്ട് നേർച്ച സമാപിച്ചു

Must read

വിളയിൽ: പ്രശസ്ത പണ്ഡിതനും സൂഫിവര്യന്യം വിളയിൽ പറപ്പൂർ ദേശത്തെ ആത്മീയത്താണിയും അഗ്രസ്സനായ പണ്ഡിതനുമായിരുന്ന വലിയുള്ളാഹി രായിൻകുട്ടി മുസ്ലിയാർ (ന:മ) ആണ്ടു നേർച്ച സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി വിളയിൽ ആർ എം എസ് കോൺഫ്രൻസ് ഹാളിൽ നടന്ന 108 മത് ആണ്ടുനേർച്ച സാദാത്തുക്കളുടെയും പണ്ഡിത വരേണ്യരുടെയും നേതൃത്വത്തിൽ നടന്ന ആത്മീയ സമ്മേളനത്തോടെയാണ് സമാപനം കുറിച്ചത്.

ആണ്ടുനേർച്ച സമാപന ആത്മീയ സമ്മേളനത്തിന് സയ്യിദ് ശിഹാബുദ്ദീൻ അഹൽ മുത്തനൂർ തങ്ങൾ നേതൃത്വം നൽകി.കെ സി അലവി ഫൈസി ഉമർ മുസ്ലിയാർ, ജുനൈദ് ശാമിൽ ഇർഫാനി ആക്കോട്, മമ്മദ് ലത്തീഫി വാവൂർ ,മുഹിയുദ്ധീൻ ഫൈസി,അബൂബക്കർ ശാമിൽ ഇർഫാനി,വീരാൻ മുസ്ലിയാർ,അബ്ദുൽ ഗഫൂർ സഖാഫി,ഷറഫുദ്ദീൻ മുസ്‌ലിയാർ,ബഷീർ കാമിൽ സഖാഫി,സിദ്ദീഖ് സഖാഫി,എന്നിവർ സംബന്ധിച്ചു. മതപ്രഭാഷണത്തിന് മസ്ഊദ് സഖാഫി ഗൂഡല്ലൂർ ,നൗഫൽ അസ്ഹരി തവനൂർ നേതൃത്വം നൽകി .

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article