പുളിക്കൽ: കുട്ടികളിലെ സർഗ്ഗശേഷി പരിപോഷിപ്പിക്കുവാനും സാഹിത്യാഭിരുചി കണ്ടെത്തുന്നതിനും വേണ്ടി ചെറുമിറ്റം പി.ടി. എം.എ.എം.യുപി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വായനാദിന വാരാചരണത്തിന്റെയും ഉദ്ഘാടനം പ്രശസ്ത നാടൻ പാട്ട് കലാകാരനും കലാഭവൻ മണി ഓടപ്പഴം പുരസ്കാരം ജേതാവുമായ ശ്രീ പ്രസാദ് ചെമ്പ്രശ്ശേരി നിർവഹിച്ചു. ഹെഡ്മാസ്റ്റർ കെ.എ ഉസ്മാൻ മാസ്റ്റർ സ്വാഗത ഭാഷണം നടത്തിയ ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ശ്രീ സി പ്രമേഷ് അധ്യക്ഷത വഹിച്ചു.സ്റ്റാഫ് സെക്രട്ടറി പി അബു മാസ്റ്റർ, വിദ്യാരംഗം കൺവീനർ പി.വി ജമീല ടീച്ചർ,എസ്. ആർ.ജി. കൺവീനർമാരായ പി സുബീന ടീച്ചർ,എം ഫിദ ഫാസ്മിൻ ടീച്ചർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
സയൻസ് അധ്യാപിക ആയിഷ ഫെമിന നന്ദി പറഞ്ഞു.
തുടികൊട്ടിൻ പാട്ടിൽ തിമർത്താടി ചെറുമിറ്റം യുപി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം
