25.8 C
Kerala
Saturday, July 6, 2024

എടവണ്ണപ്പാറയിലെ തെരുവ് കച്ചവടക്കാർക്കെതിരെ നിയമനടപടി വേണം ; കേരള ബിൽഡിങ് ഓണേഴ്സ് അസോസിയേഷൻ

Must read

എടവണ്ണപ്പാറ: വാടകയും, എല്ലാ നിയമങ്ങളും പാലിച്ച് കച്ചവടം നടത്തുന്ന എടവണ്ണപ്പാറയിലെ വ്യാപാരികളെ പ്രതിസന്ധിയിലാക്കുന്ന രീതിയിലും, വാഹന അപകടസാധ്യത വർദ്ധിപ്പിക്കുന്ന രീതിയിലും, ക്വാളിറ്റി ഇല്ലാത്ത ഭക്ഷണപദാർത്ഥങ്ങൾ ഉൾപ്പെടെ തെരുവുകളിൽ കച്ചവടം ചെയ്യുന്നവർക്കെതിരെ നടപടി ആവശ്യപ്പെട്ട് കേരള ബിൽഡിങ് ഓണേഴ്സ് അസോസിയേഷൻ രംഗത്തുവന്നു. വലിയ തുക മുടക്കി സ്ഥാപനം തുടങ്ങിയവരെ പ്രതിസന്ധിയിലാക്കുന്ന രീതിയിൽ കച്ചവടം നടത്തുന്ന തെരുവ് കച്ചവടക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നു.

തെരുവ് കച്ചവടക്കാർ ഉപേക്ഷിക്കുന്ന മാലിന്യങ്ങൾ മൂലം പഴി കേൾക്കുന്നത് ബിൽഡിംഗ് ഉടമകളാണ്. ഈ പ്രശ്നം പരിഹരിക്കുന്നതിനായി കേരള ബിൽഡിംഗ് അസോസിയേഷൻ എടവണ്ണപ്പാറ മേഖല കമ്മിറ്റി വഴക്കാട് പഞ്ചായത്ത്, വാഴക്കാട് പോലീസ്, വാഴക്കാട് വില്ലേജ് എന്നിവിടങ്ങളിൽ പരാതി നൽകി.

ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ എടവണ്ണപ്പാറ മേഖല പ്രസിഡണ്ട് കെ.ഒ അലി, സെക്രട്ടറി ബഷീർ കണ്ണാംപുറത്ത്, ട്രഷറർ കെ.കെ അഷ്റഫ് ഹാജി, മറ്റു ഭാരവാഹികളായ ഒ. വിഷ്യൻ, സി. വി ബാബു, വി.പി കരീം, അസീസ് മാസ്റ്റർ, കുട്ടി വാലില്ലാപുഴ തുടങ്ങിയവർ ഇവയ്ക്ക് തുടങ്ങിയവർ പങ്കെടുത്തു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article