23.8 C
Kerala
Thursday, July 4, 2024

ഫുട്ബോൾ പ്രേമികളുടെ കൂട്ടായ്മയിൽ അർജൻ്റീന-ബ്രസീൽ സൗഹൃദ മത്സരം സംഘടിപ്പിച്ചു

Must read

വിളയിൽ പറപ്പൂരിലെ ഫുട്ബോൾ പ്രേമികളുടെ കൂട്ടായ്മയിൽ പഴയകാല ഫുട്ബോൾ താരങ്ങളെ അണിനിരത്തി സംഘടിപ്പിച്ച അർജന്റീന-ബ്രസീൽ സൗഹൃദ മത്സരം ഏറെ ആവേശകരമായി. പറപ്പൂർ വി.പി.എ യു.പി സ്കൂൾ ഗ്രൗണ്ടിൽ ജൂൺ 23-ാം തിയതി ഞായറാഴ്ച വൈകുന്നേരം നടന്ന മത്സരത്തിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ നൂറുകണക്കിന് ആളുകൾ ഒത്തു കൂടിയിരുന്നു. വാശിയേറിയ മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾ നേടി ബ്രസീൽ വിജയിച്ചു. ഇരു ടീമുകൾക്കും ട്രോഫികളും മുഴുവൻ കളിക്കാർക്കും പ്രത്യേക മെഡലുകളും സമ്മാനിച്ചു.

വിളയിൽ പറപ്പൂരിലെ പഴയകാല ഫുട്ബാൾ താരങ്ങളെ പ്രത്യേക ഉപഹാരങ്ങൾ നൽകി ആദരിച്ചു. ചീക്കോട് ഗ്രാമപഞ്ചായത്തംഗം എം. രജീഷ്, എ. ഒ. ഉണ്ണികൃഷ്ണൻ, സോമസുന്ദരൻ, ഫുട്ബോൾ നിരീക്ഷകൻ സുബൈർ വാഴക്കാട് എന്നിവർ സംസാരിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article