25.8 C
Kerala
Saturday, July 6, 2024

കരിപ്പൂരിൽ നിന്ന് ഷാർജയിലേക്കുള്ള എയർ അറേബ്യ വിമാനത്തിൽ വ്യാജ ബോംബ് ഭീഷണി

Must read

കൊണ്ടോട്ടി : കരിപ്പൂരിൽ നിന്ന് ഷാർജയിലേക്കുള്ള എയർ അറേബ്യ വിമാനത്തിൽ ‘ബോംബ്’ എന്ന് എഴുതിയ കടലാസ് കണ്ടെത്തിയതിനെ തുടർന്ന് സർവീസ് മുടങ്ങി. പകുതിയോളം യാത്രക്കാർ കയറിത്തുടങ്ങിയപ്പോൾ ആണ് കടലാസ് കണ്ടെത്തിയത്. ഇതോടെ യാത്രക്കാരെ പുറത്താക്കി സുരക്ഷാ പരിശോധന ആരംഭിച്ചു.

ശനിയാഴ്ച പുലർച്ചെ അഞ്ച് മണിക്ക് പുറപ്പെടേണ്ട വിമാനത്തിൽ ആണ് സംഭവം. വിവിധ സുരക്ഷാ വിഭാഗങ്ങൾ നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. എങ്കിലും സുരക്ഷ പ്രോട്ടോകോൾ കാരണം യാത്ര മാറ്റിവെച്ചു.

ഫ്ലൈറ്റ് വൈകുന്നേരത്തേക്ക് മാറ്റിയതോടെ കണക്ഷൻ ഫ്ലൈറ്റുകളിലൂടെയുള്ള യാത്രക്കാർക്ക് വലിയ പ്രതിസന്ധി ഉണ്ടായി. ഷാർജയിൽ നിന്ന് മറ്റു ഗൾഫ് രാജ്യങ്ങളിലേക്ക് പോകേണ്ടവരും ഈദ് അവധി കഴിഞ്ഞ് ജോലിയിൽ പ്രവേശിക്കേണ്ടവരും ഉൾപ്പെടെ എയർപോർട്ടിൽ കാത്തിരിക്കേണ്ട അവസ്ഥയാണ്.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article