31.8 C
Kerala
Saturday, October 5, 2024

എസ്.ആർ.ജി കൺവീനർമാർക്കുള്ള ഏകദിന ശില്പശാലയ്ക്ക് തുടക്കം

Must read

കൊണ്ടോട്ടി ഉപജില്ലയിലെ എൽപി, യുപി സ്കൂളുകളിലെ എസ്.ആർ.ജി കൺവീനർമാർക്കുള്ള ഏകദിന ശില്പശാലയ്ക്ക് തുടക്കം കുറിച്ച് കൊണ്ടോട്ടി ബി ആർ സി .20 ,21 തീയതികളിൽ നടക്കുന്ന പരിശീലനത്തിന്റെ ഉദ്ഘാടനം കൊണ്ടോട്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷൈനി ഓമന നിർവഹിച്ചു .ബി.പി.സി ജയ്സല ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ട്രെയിനർമാരായ നവാസ് ,എച്ച് എം ഫോറം കൺവീനർ അഷ്റഫ് , കരീം മാസ്റ്റർ എന്നിവർ സംസാരിച്ചു
വിദ്യാലയങ്ങളിലെ എസ്. ആർ ജി ശാക്തീകരണം, പഠന ലക്ഷ്യങ്ങൾ കുട്ടികളിൽ എത്തിക്കാൻ വിദ്യാലയത്തിലെ എല്ലാ അധ്യാപകരെയും പ്രാപ്തരാക്കുന്നതിന് വേണ്ട പ്രവർത്തനങ്ങൾ പരിചയപ്പെടുത്തുക ,നൂതനമായ ക്ലാസ് റൂം തന്ത്രങ്ങൾ അവലംബിക്കാൻ എസ് ആർ ജിയെ എങ്ങനെ പരിവർത്തിപ്പിക്കണം . തൻ്റെ വിദ്യാലയത്തിലെ എല്ലാ അധ്യാപകർക്കും സ്വന്തം അധ്യാപക മികവിനെ അടയാളപ്പെടുത്തുവാനും പങ്കുവയ്ക്കുവാനുള്ള അവസരം സ്കോർ ഐ.ടി യുടെ പ്രാധാന്യം തുടങ്ങി ആശയങ്ങൾ പരിചയപ്പെടുത്തി സ്കൂളിലെ എസ്. ആർ.ജി ശാക്തീകരണമാണ് പരിശീലനം ലക്ഷ്യമിടുന്നത്.

ബി ആർ സി ട്രെയിനർ താജുദ്ദീൻ, ജ്യോത്സന (എ എൽ പി എസ് ചെറുകാവ് ) വേണു (എ എം യുപിഎസ് പള്ളിക്കൽ) പ്രവീൺ (പത്മ . യു.പി. സ് കാരാട് ) ക്ലാസുകൾക്ക് നേതൃത്വം നൽകി.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article