31.8 C
Kerala
Saturday, October 5, 2024

വായന വാരാചരണത്തിന് ഒളവട്ടൂർ HIOHSS ൽ തുടക്കമായി

Must read

വായന വാരാചരണത്തിന്റെ ഭാഗമായി ഇന്നലെ എച്ച് ഐ ഒ എച്ച് എസ് എസ് ഒളവട്ടൂരിൽ യുപി, ഹൈസ്കൂൾ വിഭാഗങ്ങളിൽ വായന മത്സരങ്ങളും യുപി വിഭാഗത്തിൽ പോസ്റ്റർ രചന മത്സരവും നടന്നു. തുടർന്ന് സ്കൂളിന് സമീപത്തുള്ള ICA യുടെ ലൈബ്രറി സന്ദർശനവും നടത്തി. കൂടാതെ ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികളെ സ്കൂൾ ലൈബ്രറിയും പരിചയപ്പെടുത്തി.
ഇന്ന് വായനാദിനത്തിന്റെ പ്രാധാന്യം അറിയിച്ചുകൊണ്ട് ക്ലാസ് തല ക്വിസ് മത്സരവും നടന്നു. ക്ലാസ് തല മത്സര വിജയികളെ ഉൾപ്പെടുത്തി സ്കൂൾതല മെഗാ ക്വിസ് മത്സരം ശനിയാഴ്ച നടക്കും.

ലൈബ്രറി ശാക്തീകരണത്തിന്റെ ഭാഗമായി രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് ബുക്ക് ചലഞ്ച് എന്ന ക്യാമ്പയിനിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന ലൈബ്രറി പുസ്തക ശേഖരണവും ആരംഭിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article