വിളയിൽ: ഈ മാസം 21, 22, 23 വെള്ളി ശനി ഞായർ ദിവസങ്ങളിൽ നടക്കുന്ന രായിൻ കുട്ടി മുസ്ലിയാർ ആണ്ടുനേർച്ചക്ക് നാളെ തുടക്കമാവും.
വിളയിൽ ദേശത്തിന്റെ ആത്മീയ നേതൃത്വമായിരുന്ന രായിൻ കുട്ടി മുസ്ലിയാർ ആണ്ടുനേർച്ചയിൽ നാളെ വൈകുന്നേരം ഏഴുമണിക്ക് ആരംഭിക്കുന്ന മതപ്രഭാഷണത്തിന് മസ്ഊദ് സഖാഫി ഗൂഡല്ലൂർ അഭിസംബോധനം ചെയ്ത് സംസാരിക്കും. ശനിയാഴ്ച നടക്കുന്ന ബുർദ ആസ്വാദന ഇശൽ വിരുന്നിൽ പ്രമുഖ മാദിഹീങ്ങൾ പങ്കെടുക്കുന്ന പരിപാടിയിൽ നൗഫൽ അസ്ഹരി തവനൂർ നേതൃത്വം നൽകും .ഞായറാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ആണ്ടുനേർച്ച മഹാസമ്മേളനത്തിന് സയ്യിദ് തറവാട്ടിലെ കാരണവരും കേരളക്കരയിലെ ആത്മീയ നേതൃത്വവുമായ സയ്യിദ് അഹ്ദൽ മുത്തന്നൂർ തങ്ങൾ നേതൃത്വം നൽകും.
രായിൻ കുട്ടി മുസ്ലിയാർ ആണ്ടുനേർച്ചക്ക് നാളെ തുടക്കമാവും
