23.8 C
Kerala
Monday, July 1, 2024

ലോക്സഭ പ്രോ ടേം സ്പീക്കർ‌ കൊടിക്കുന്നില്‍ സുരേഷ്

Must read

കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷ് ലോക്സഭ പ്രോ ടേം സ്പീക്കറാകും. ഈ മാസം 24ന് രാഷ്‌ട്രപതി ഭവനിൽ സത്യപ്രതിജ്ഞ ചെയ്യും. മാവേലിക്കര മണ്ഡലത്തിൽ നിന്നുള്ള നിയുക്ത എംപിയാണ് കൊടിക്കുന്നിൽ. കൊടിക്കുന്നിൽ സുരേഷിന്റെ നേതൃത്വത്തിലാണ് എംപിമാരുടെ സത്യപ്രതിജ്ഞ നടക്കുക. പാർലമെന്റ് സമ്മേളനം തുടങ്ങുന്നതിന് മുൻപ്, കൊടിക്കുന്നിൽ‌ സുരേഷ് രാഷ്ട്രപതിയുടെ സാന്നിധ്യത്തിൽ സത്യപ്രതിജ്ഞ ചെയ്യും.

പുതിയ സ്പീക്കറെ തിരഞ്ഞെടുക്കുന്നത് വരെ സ്പീക്കറുടെ ചുമതലകൾ നിർവഹിക്കുന്നത് കൊടിക്കുന്നിൽ ആയിരിക്കും. 2012 ഒക്ടോബർ 28ന് നടന്ന രണ്ടാം മന്‍മോഹന്‍ സിംഗ് മന്ത്രിസഭാ പുനഃസംഘടനയെത്തുടര്‍ന്ന് കേന്ദ്ര തൊഴില്‍ വകുപ്പ് സഹമന്ത്രിയായിരുന്നു. 2018 മുതല്‍ കെപിസിസി വര്‍ക്കിംഗ് വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിക്കുന്നു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article