31.8 C
Kerala
Saturday, October 5, 2024

പ്രമുഖ കോൺഗ്രസ് നേതാവ് സി.എം.എ. റഹ്മാൻ (73) നിര്യാതനായി

Must read

വാഴക്കാട്: പ്രമുഖ കോൺഗ്രസ് നേതാവും സമൂഹിക പ്രവർത്തകനുമായിരുന്ന ചിറ്റന്നൂർ മുഹമ്മദ്‌ അബ്ദുറഹ്മാൻ(73) (സി.എം.എ. റഹ്മാൻ) നിര്യാതനായി.

മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ്, വാഴക്കാട് പഞ്ചായത്ത് അസോസിയേഷൻ ( യു എ ഇ ) സ്ഥാപക പ്രസിഡൻ്റ്, ഹവിൽദാർ മെമ്മോറിയൽ ലൈബ്രറി സമിതി പ്രഥക സെക്രട്ടറി, താലൂക്ക് ലൈബ്രറി കൗൺസിലർ , ബ്ലോക്ക് പഞ്ചായത്തംഗം, ജില്ലാ പ്രവാസി കോൺഗ്രസ് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. നിലവിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻ്റാണ്. വാഴക്കാട്ട് സാംസ്കാരിക സാമൂഹിക പ്രവർത്തന മണ്ഡലങ്ങളിൽ നേതൃത്വപരമായ പങ്കു വഹിച്ചിരുന്നു.

ഭാര്യ :സൗദ. എം. പി

മക്കൾ :ഹാഫിസ് റഹ്മാൻ, ഹഫീദ റഹ്മാൻ, ഹലീഷ റഹ്മാൻ,

മരുമക്കൾ : സഗീർ നെല്ലിപറമ്പൻ, ഷിബിലകല്ലിങ്ങൽ, ഫുഹാദ് അഹമ്മദ്‌ വാഴക്കാട്.

മയ്യത്ത് നിസ്കാരം നാളെ ജൂൺ -17 (തിങ്കൾ )രാവിലെ 10:30 ന് വാഴക്കാട് ദാറുസ്സലാം മസ്ജിദിൽ

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article