25.8 C
Kerala
Saturday, July 6, 2024

എളമരം ബി.ടി.എം ഒ യു പി സ്കൂളിൽ നടന്ന “പെരുന്നാൾ കിസ്സ 2k24” ശ്രദ്ധേയമായി

Must read

എളമരം :ബലിപെരുന്നാളാഘോഷത്തിന്റെ ഭാഗമായി എളമരം ബി ടി എം ഒ യു പി സ്കൂൾ അറബിക്, ഉറുദു ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടന്നു. ഗ്രീറ്റിംഗ് കാർഡ് നിർമ്മാണ മത്സരം, മൈലാഞ്ചി മൊഞ്ച് മെഹന്തി ഫെസ്റ്റ്, ഇശൽ വിരുന്ന്, പെരുന്നാൾ മധുരം പായസ വിതരണം എന്നീ പരിപാടികളാണ് നടന്നത് . ഈദ് സെൽഫി, ഈദ് വ്ലോഗ് എന്നീ മത്സരങ്ങൾ പെരുന്നാൾ ദിനത്തിൽ നടക്കും. വിവിധ ഭാഷകളിൽ കുട്ടികൾ തയ്യാറാക്കിയ മനോഹരമായ ഗ്രീറ്റിംഗ് കാർഡുകളും മൊഞ്ചത്തികളുടെ മൈലാഞ്ചി ഫെസ്റ്റും കുട്ടി പാട്ടുകാരുടെ ഇശൽ വിരുന്നും വളരെ ശ്രദ്ധായാകർഷിക്കുന്നതായിരുന്നു.പെരുന്നാൾ കിസ്സ ഉദ്ഘാടനം കെ വി നഫീസ ബേബി നിർവ്വഹിച്ചു.

ഹെഡ് മാസ്റ്റർ ഒ എം നൗഷാദ് അധ്യക്ഷത വഹിച്ചു.എം ടി എ വൈസ് പ്രസിഡന്റ്‌ ആരിഫ വി, സ്റ്റാഫ് സെക്രട്ടറി സുധ കെ ടി, റഫീഖ് ടി കെ ആശംസകൾ നേർന്നു. അറബിക് ക്ലബ്ബ്‌ കൺവീനർ സാജിദ പി സ്വാഗതവും ഉറുദു ക്ലബ്ബ്‌ കൺവീനർ മുഹമ്മദ്‌ സർഫാസ് എ പി നന്ദിയും പറഞ്ഞു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article