പുളിക്കൽ : പുളിക്കൽ എ എം എം ഹൈസ്ക്കൂളിൽ ബക്രീദിനോടനുബന്ധിച്ച് നടത്തിയ മെഹന്ദി ഫെസ്റ്റ് ശ്രദ്ധേയമായി . പുളിക്കൽ എ എം എം ഹൈസ്ക്കൂളിലെ കളേഴ്സ് ആർട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ മൈലാഞ്ചിയിടൽ മൽസരത്തിൽ യുപി വിഭാഗത്തിൽ ഹംന ഷറിൻ, അസ്ന ബാനു അടങ്ങിയ ടീം ഒന്നാം സ്ഥാനവും, ഫൻ ഹ റഫീഖ്, ഫാത്തിമ റിൻഷ എന്നിവർ രണ്ടാം സ്ഥാനവും ഫെബ്ന, ശബാന ഷറിൻ എന്നിവർ യഥാ ക്രമം മൂന്നാം സ്ഥാനവും നേടി . എച്ച് എസ് വിഭാഗത്തിൽ ദിയ ഫാത്തിമ കെ , അമേയ എം കെ എന്നിവരടങ്ങിയ ടീം ഒന്നാം സ്ഥാനവും ദിൽ ന ഇ , നദ ഷെരീഫ് രണ്ടാം സ്ഥാനവും അദിന കെ.പി, ആയിഷ ഷിബില, ഫാത്തിമ ഷഹാന , മിസ് രിയ എന്നിവരടങ്ങിയ ടീം മൂന്നാം സ്ഥാനവും പങ്കിട്ടു. മത്സരത്തിന് കലാ അധ്യാപകൻ അബ്ദുൽ ലത്തീഫ് എംസി , അധ്യാപകരായ നവാലുറഹ്മാൻ , മുബീനാബി , റബീഹ എന്നിവർ നേതൃതൃം നൽകി.
കുട്ടികൾക്കായ് മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ച് പുളിക്കൽ എ എം എം ഹൈസ്ക്കൂൾ
