പുളിക്കൽ എ എം എം ഹൈസ്ക്കൂളിൽ ജെ.ആർ.സി , ഹെൽത്ത് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി പേപ്പട്ടി വിഷബാധ , മഴക്കാല രോഗങ്ങൾ , പ്രതിരോധ മാർഗങ്ങൾ നാം അറിഞ്ഞിരിക്കേണ്ടത് എന്ന വിഷയത്തെ ആസ്പദമാക്കി ബോധ വൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പുളിക്കൽ ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജോബി അഗസ്റ്റിൻ ക്ലാസിന് നേതൃത്വം നൽകി. ജെ. ആർ. സി കൗൺസിലർ ജുനൈദ് എം വി സ്വാഗതവും പ്രധാന അധ്യാപിക ഷീജ പി അധ്യക്ഷതയും വഹിച്ചു . ഡെപ്യൂട്ടി എച്ച് എം രാജേഷ് , ഹെൽത്ത് ക്ലബ് കൺവീനർ പ്രസാദ് കെ നായർ എന്നിവർ ആശംസയർപ്പിച്ചു. ജെ.ആർ.സി കൗൺസിലർ ശ്രീജ നന്ദി പറഞ്ഞു. ബോധവൽക്കരണ നോട്ടീസ് വിദ്യാർത്ഥികൾക്ക് നൽകി.
പേപ്പട്ടി വിഷബാധ , മഴക്കാല രോഗങ്ങൾ നാം അറിയേണ്ടത് പ്രതിരോധ മാർഗങ്ങൾ; പുളിക്കൽ എ എം എം ഹൈസ്ക്കൂളിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
