നൂഞ്ഞിക്കര: പൊതു വിജ്ഞാനത്തിന്റെ വാതായനം ‘one day one winner 2.0’ പ്രോഗ്രാമിലൂടെ വീണ്ടും തുടക്കമായി.
പദ്ധതിയുടെ ഉദ്ഘാടനം പ്രധാനധ്യാപിക ശ്രീമതി.ഇന്ദിര ടീച്ചർ നിർവഹിച്ചു.ഓരോ ദിവസവും നൽകുന്ന ചോദ്യങ്ങൾക്ക് ഉത്തരം കുട്ടികൾ സ്വയം കണ്ടെത്തി വരുകയും,ഇതിൽ നിന്നും നറുക്കെടുപ്പിലൂടെ വിജയിക്കുന്ന ഭാഗ്യശാലിക്ക് അതത് ദിവസം ആകർഷകമായ സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു. മാസാവസാനം ക്വിസ് മത്സരത്തിലൂടെ monthly വിജയിയെയും,വർഷാവസാനം mega quiz മത്സരത്തിൽ കുട്ടികളെയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ച് മെഗാ ക്വിസ് വിജയികളെ കണ്ടെത്തുകയുമാണ് പരിപാടിയുടെ മാർഗരേഖ.
സ്കൂളിലെ കുട്ടികളിൽ മത്സരബുദ്ധി,പൊതു അറിവ് വർദ്ധിപ്പിക്കുക,മത്സര പരീക്ഷകളിൽ മുന്നേറുക, എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ
പൊതു വിജ്ഞാനത്തിന്റെ വാതായനം വീണ്ടും തുറന്നു.RK AMLPS ‘one day one winner 2.0’ പ്രോഗ്രാമിന് തുടക്കം
