ഒമാനൂർ: ഓമാനൂർ ഷുഹദാ ഇസ്ലാമിക് കോംപ്ലക്സിൽ രണ്ട് ദിവസത്തെ ഒമാനൂർ ഷുഹദാ ആണ്ട് നേർച്ച പരിപാടികൾക്ക് ഇന്ന് തുടക്കമാകും. പതാക ഉയർത്തൽ, ഖുർആൻ പാരായണം, മൗലിദ് മജ്‌ലിസ്, പ്രഭാഷണം എന്നിവ ഇന്ന് ഉണ്ടാകും. സയ്യിദ് അഹ്‌മദുൽ കബീർ ബുഖാരി, സയ്യിദ് ത്വാഹാ ഹുസൈൻ നൂറാനി, ലുക്ക്‌മാനുൽ ഹക്കീം സഖാഫി പുല്ലാര, എം.എ ബീരാൻകുട്ടി ഫൈസി ഓമാനൂർ എന്നിവർ പ്രഭാഷണം നടത്തും.
നാളെ നടക്കുന്ന സമാപന ചടങ്ങിൽ മഖാം സിയാറത്ത്, അസ്‌മാഉൽ ബദർ മജ്‌ലിസ്, പ്രാർത്ഥന സമ്മേളനം എന്നിവയും നടക്കും. നൂറുസാദാത്ത് ബായാർ തങ്ങൾ, മുഹ്യിസ്സുന്ന പൊന്മള അബ്ദുൽഖാദർ മുസ്ലിയാർ, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഖാരിഅ് കെ മുസ്‌തഫ സഖാഫി തെന്നല എന്നിവർ പങ്കെടുക്കും.