വാഴക്കാട് :ബാലവേലയുടെ കുറ്റവും ശിക്ഷയും ബോധ്യപ്പെടുത്തുന്നതിനും ഇത്തരം കുട്ടികളെ കണ്ടെത്തിയാൽ ചെയ്യേണ്ടകാര്യങ്ങളെകുറിച്ച് മനസ്സിലാക്കുന്നതിനുമായി എളമരം ബി ടി എം ഒ യു പി സ്കൂളിൽ അന്താരാഷ്ട്ര ബാലവേല വിരുദ്ധദിനം ആചരിച്ചു.പി ടി എ പ്രസിഡന്റ് കെ പി സലീം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ഒ എം നൗഷാദ് അധ്യക്ഷത വഹിച്ചു.കുട്ടികൾക്കായി ദേവിക അന്താരാഷ്ട്ര ബാലവേല വിരുദ്ധദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബാല വേല വിരുദ്ധ ദിന സന്ദേശം അബ്ദുൽ മജീദ് മാസ്റ്റർ കൈമാറി.മഞ്ഞ പിത്തം, പേപട്ടി വിഷബാധ കുട്ടികൾ ശ്രദ്ധിക്കേണ്ടത് എന്ന വിഷയത്തിൽ വാഴക്കാട് ഗ്രാമ പഞ്ചായത്ത് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അബ്ദുൽ ഗഫൂർ, സുനിൽ എന്നിവർ ക്ലാസ്സെടുത്തു.ജെ ആർ സി കൺവീനർ സാജിദ പി ആശംസകൾ നേർന്നു.ഹെൽത്ത് ക്ലബ്ബ് കൺവീനർ സുധ ടീച്ചർ സ്വാഗതവും റഫീഖ് ടി കെ നന്ദിയും പറഞ്ഞു.
എളമരം ബി ടി എം ഒ യു പി സ്കൂളിൽ അന്താരാഷ്ട്ര ബാല വിരുദ്ധ ദിനവും മഞ്ഞപ്പിത്ത ജാഗ്രത സദസ്സും സംഘടിപ്പിച്ചു
