23.8 C
Kerala
Thursday, July 4, 2024

ഹോളിവുഡ് സ്റ്റൈലിൽ അമൽ നീരദിന്റെ പുതിയ സിനിമ, ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു.

Must read

അമൽ നീരദിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ പരിചയപ്പെടുത്തി, സംവിധായകൻ അടുത്തിടെ ക്യാരക്ടർ പോസ്റ്ററുകൾ പങ്കുവെച്ചിരുന്നു. ഓരോ അപ്ഡേറ്റും മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. ഇപ്പോൾ അമൽ നീരദ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു: ‘ബോഗയ്ൻവില്ല’ എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ.

ഇതുവരെ പ്രഖ്യാപിച്ച താരങ്ങളുടെ ചിത്രങ്ങൾക്കൊപ്പം ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കിയിട്ടുണ്ട്. പോസ്റ്ററുകൾ നൽകുന്ന സൂചനകൾ പ്രകാരം, ഈ ചിത്രം തികഞ്ഞ സ്റ്റൈലിഷ് ആക്ഷൻ ചിത്രമായിരിക്കും. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ജ്യോതിർമയി, ഷറഫുദീൻ, വീണ നന്ദകുമാർ, ശ്രിന്ദ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജ്യോതിർമയി പതിനൊന്നു വർഷങ്ങൾക്ക് ശേഷമാണ് മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത്. അമൽ നീരദ് പ്രൊഡക്ഷൻസും ഉദയാ പിക്ചേഴ്സും ചേർന്ന് ഈ ചിത്രം നിർമിക്കുന്നു. ചിത്രത്തിന്റെ പോസ്റ്റർ ട്രെൻഡിങ് ആയതിനു പിന്നാലെ, നിരവധി താരങ്ങളുടെ ചിത്രം ഉൾപ്പെടുത്തിയ ഫാൻ മോഡ് പോസ്റ്ററുകളും സജീവമായി പ്രചരിച്ചുവരുന്നു.

സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, നിവിൻ പോളി അമൽ നീരദിന്റെ ചിത്രത്തിൽ ഉണ്ടെന്ന തരത്തിൽ പോസ്റ്റർ പങ്കുവെച്ചിരുന്നു, എന്നാൽ ഇത് ഫാൻ മെയ്ഡ് പോസ്റ്റർ ആണെന്ന് ആളുകൾ കമന്റുകളിൽ വ്യക്തമാക്കിയിട്ടുണ്ട്. മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്, പ്രണവ് മോഹൻലാൽ, ബോളിവുഡിലെ ഷാരൂഖാനെ ഉൾപ്പെടുത്തി ചിത്രത്തിലെ പോസ്റ്ററിന് സമാനമായ ഫാൻ മെയ്ഡ് പോസ്റ്ററുകളും പ്രചരിക്കുന്നുണ്ട്. ചിത്രത്തിന്റെ പ്രമേയവും മറ്റ് അണിയറ പ്രവർത്തകരെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവരും എന്ന പ്രതീക്ഷയിലാണ്.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article