23.8 C
Kerala
Wednesday, July 3, 2024

ലോക ഭക്ഷ്യ സുരക്ഷ ദിനാചരണത്തോടനുബന്ധിച്ച് അന്നം തരുന്നവരെ പൊന്നാട അണിയിച്ച് ആദരിച്ചു

Must read

വാഴക്കാട് :ലോക ഭക്ഷ്യ സുരക്ഷ ദിനാചരണത്തോടനുബന്ധിച്ച് വാഴക്കാട് ജി എം യു പി സ്കൂളിൽ നടന്ന ചടങ്ങിൽ പാചകത്തൊഴിലാളികളായ സുബൈദ , ഷീജ എന്നിവരെ സ്കൂൾ പി ടി എ യുടെയും 4 സി ക്ലാസ് വിദ്യാർത്ഥികളുടേയും നേതൃത്വത്തിൽ പൊന്നാടയണിയിച്ച് ആദരിച്ചു.

ഭക്ഷ്യ സുരക്ഷയുടെ പ്രധാന്യവും, ദൗർലഭ്യതയും എന്ന വിഷയത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൾ നാസർ സാർ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.വാർഡ് മെമ്പർ ഷമീന സലീം ,പി ടി എ പ്രസിഡണ്ട് അബ്ദുൽ കബീർ, എസ് എം സി ചെയർമാൻ മുസ്തഫ വാഴക്കാട്, ഹെഡ്മിസ്ട്രസ്സ് എൻ ശകുന്തള ടീച്ചർ, സ്റ്റാഫ് സെക്രട്ടറി അബ്ദുസ്സലാം മാസ്റ്റർ, ജറീഷ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

ആര്യ ടീച്ചർ സ്വാഗതവും ബഷീർ മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article