കൊണ്ടോട്ടി: ബസ് സ്റ്റാൻഡിനെ മാലിന്യ കേന്ദ്രം ആക്കാനുള്ള കൊണ്ടോട്ടി നഗരസഭയുടെ നീക്കത്തിനെതിരെ ഡിവൈഎഫ്ഐ കൊണ്ടോട്ടി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസിലേക്ക് യുവജന മാർച്ച് സംഘടിപ്പിച്ചു. എം സി എഫ് ന്റെ പേര് പറഞ്ഞ് കൊണ്ടോട്ടി ബസ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സിൽ കൂട്ടിയിട്ട് മാലിന്യങ്ങൾ കൂട്ടിയിടുന്നത് പകർച്ചവ്യാധികൾക്ക് കാരണമാകും. ആയിരക്കണക്കിന് യാത്രക്കാർ ദിവസേന വന്നു പോകുന്ന കൊണ്ടോട്ടി ബസ്റ്റാൻഡ് പരിസരം മാലിന്യം നീക്കം ചെയ്ത് ബസ്റ്റാന്റും പരിസരവും മാലിന്യമുക്തമാക്കണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. മാർച്ച് ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി എം സലാഹ് ഉദ്ഘാടനം ചെയ്തു.ഡിവൈഎഫ്ഐ മുൻ ജില്ലാ കമ്മിറ്റി അംഗം ശ്രീജിത്ത്, നഗരസഭ പ്രതിപക്ഷ നേതാവ് ശിഹാബ് കോട്ട, സിഐടിയു ഏരിയ സെക്രട്ടറി വി പി മുഹമ്മദ് കുട്ടി ,ഡിവൈഎഫ്ഐ മേഖല സെക്രട്ടറി അലി മരക്കാർ, മേഖല പ്രസിഡണ്ട് എന്നിവർ സംസാരിച്ചു
മാലിന്യ പ്രശ്നത്തിന് പരിഹാരം കാണുക; കൊണ്ടോട്ടി നഗരസഭയിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി
