23.8 C
Kerala
Wednesday, July 3, 2024

കോഴിക്കോട് ബീച്ചിൽ ഓടുന്ന കാറിന് തീപിടിച്ചു; ഡ്രൈവർ വെന്തുമരിച്ചു

Must read

കോഴിക്കോട്: കൊന്നാട് ബീച്ചിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. ഇന്ന് ഉച്ചയ്ക്ക് 12-നായിരുന്നു അപകടം. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. കാർ നിർത്തിയ ഉടനെ ഡ്രൈവർക്ക് പുറത്തിറങ്ങാൻ നാട്ടുകാർ ഡോർ തുറന്നുകൊടുത്തെങ്കിലും സീറ്റ് ബെൽറ്റ് കുടുങ്ങുകയായിരുന്നു. ഉടൻ തന്നെ ഉ​ഗ്രശബ്ദത്തോടെ കാർ പൊട്ടിത്തെറിച്ചുവെന്നും ദൃക്സാക്ഷികൾ പറഞ്ഞു.

ഓടിക്കൊണ്ടിരിക്കുമ്പോൾ കാർ കത്തുകയായിരുന്നു. പ്രത്യേക ശബ്‌ദം കേട്ടാണ് സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ ഓടിക്കൂടി രക്ഷിക്കാൻ സ്രെമിച്ചെങ്കിലും തീ ആളിപ്പടർന്നതോടെ രക്ഷാശ്രമം ഉപേക്ഷിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article