23.8 C
Kerala
Monday, July 1, 2024

നാലാം ലോക കേരള സഭയിൽ കേളി കലാസാംസ്കാരിക വേദി മുഖ്യ രക്ഷാധികാരിയും വാഴക്കാട്ടുകാരനുമായ കെ.പി.എം സാദിഖ് പങ്കെടുക്കും

Must read

തിരുവനന്തപുരം: ജൂണ്‍ 13 മുതല്‍ 15 വരെ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന
നാലാം ലോക കേരള സഭയിൽ റിയാദ് കേളി കലാസാംസ്കാരിക വേദി മുഖ്യ രക്ഷാധികാരിയും വാഴക്കാട്ടുകാരനുമായ കെ.പി.എം സാദിഖ് പ്രവാസ ലോക പ്രതിനിധിയായി പങ്കെടുക്കും.

കേരളത്തെ ‘ദൈവത്തിന്റെ സ്വന്തം നാടാ’ക്കി നിലനിര്‍ത്തുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്ന പ്രവാസികളെ ഭരണനിര്‍വഹണത്തിനൊപ്പം ചേര്‍ത്തുനിര്‍ത്തുന്ന ജനാധിപത്യ പ്രക്രിയ ആണ് ലോക കേരള സഭ.

പ്രവാസികളും നാടും തമ്മിലുള്ള ദൃഢമായ ബന്ധം കൂടുല്‍ ഊഷ്മളമാക്കുന്നിലൂടെ നവകേരള നിര്‍മിതിയുടെ അടിത്തറ കൂടുതല്‍ ശക്തി പ്രാപിക്കുകയാണ് ചെയ്യുന്നത്.

കേരള സമ്പദ്ഘടനയെ താങ്ങിനിർത്തുന്ന പ്രധാന അടിത്തൂണുകളിൽ ഒന്നായ പ്രവാസി സമൂഹത്തിന് ഒരു ആഗോള സംഗമ വേദിയോടൊപ്പം ഭാവി കേരള നിര്‍മിതിക്ക് കൂടി ഉതകുന്ന അഭിപ്രായ രൂപീകരണ വേദിയെന്ന നിലയിൽ ലോക കേരള സഭയ്ക്ക് വളരെ പ്രസക്തിയുണ്ട്.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article