വാഴക്കാട്: കാരുണ്യഭവൻ ബധിര ഹയർസെക്കൻഡറി സ്കൂളിലെ പരിസ്ഥിതി ദിനാചരണം DIET പ്രസിഡൻറ് കെ പി അഹമ്മദ് കുട്ടി വൃക്ഷത്തൈ നട്ടുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു, ദിനാചരണത്തിന്റെ ഭാഗമായി പരിസ്ഥിതി ദിന ക്വിസ്, പോസ്റ്റർ നിർമ്മാണം, പരിസ്ഥിതി ദിന സന്ദേശം, ചിത്രരചന എന്നീ പരിപാടികൾ സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ ഹാരിസ് കെ എൻ, എൻജിസി കോഡിനേറ്റർ ഷാഹിദ ടീച്ചർ, തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു.
വാഴക്കാട് കാരുണ്യഭവൻ സ്കൂളിൽ വ്യത്യസ്ത പരിപാടികളോടെ പരിസ്ഥിതി ദിനം ആചരിച്ചു
