എളമരം :പരിസ്ഥിതി ദിനചാരണത്തിന്റെ ഭാഗമായി എളമരം ബി ടി എം ഒ യു പി സ്കൂൾ സീഡ് ക്ലബ്ബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടന്നു. വീട്ടിലൊരു കറിവേപ്പില തൈ, പരിസ്ഥിതി ദിന ക്വിസ്, സ്കൂൾ ക്യാമ്പസിലൊരു തണൽ മരം തുടങ്ങിയ പരിപാടികളാണ് സംഘടിപ്പിച്ചത്.എല്ലാ കുട്ടികൾക്കുമുള്ള കറിവേപ്പില തൈ വിതരണം ആരാദ്യക്ക് ആദ്യ തൈ നൽകി സ്കൂൾ മാനേജർ കെ വി മുഹമ്മദ് ഉദ്ഘാടനം ചെയ്തു.പരിസ്ഥിതി ദിന സന്ദേശം നൽകിക്കൊണ്ട് സ്കൂൾ മുറ്റത്ത് ഒരു ഫല വൃക്ഷ തൈ നടുകയും ചെയ്തു.പി ടി എ പ്രസിഡന്റ് കെ പി സലീം മാസ്റ്റർ സ്കൂൾ പച്ചക്കറി തോട്ടത്തിൽ കറിവേപ്പില തൈ നട്ടു .ഹെഡ് മാസ്റ്റർ നൗഷാദ് ഒ എം അധ്യക്ഷത വഹിച്ചു.സീഡ് ക്ലബ്ബ് കോ- ഓർഡിനേറ്റർ ഷാകിറ. കെ സ്വാഗതവും റഫീഖ് ടി കെ നന്ദിയും പറഞ്ഞു.
സാജിത പി,രാകേന്ദു കെ വർമ്മ,ഹസീന ടി കെ,റീഷ്മ ദാസ് എം പി,ഹഫ്സ ടി പി, സാജിദ എം കെ,കെ അബ്ദുൽ മജീദ് ,മുഹമ്മദ് സർഫാസ് സി പി, ഫിർദൗസ് ബാനു നേതൃത്വം നൽകി . സയൻസ് ക്ലബ്ബ് നടത്തുന്ന മഴ നടത്തം അടുത്ത ദിവസങ്ങളിലായി നടക്കും