എളമരം : പ്രവേശനോത്സവ ദിനത്തിൽ വിദ്യാലയത്തിലെ എല്ലാ കുട്ടികൾക്കും ശാസ്ത്ര സഞ്ചി സമ്മാനമായി നൽകി മാതൃകയായി ബി ടി എം ഒ യു പി സ്കൂൾ എളമരം. ആഘോഷങ്ങളും ആർപ്പുവിളികളുമായി ഉത്സവ പ്രതീതി സമ്മാനിച്ച പ്രവേശനോത്സവ ചടങ്ങിൽ വിദ്യാർത്ഥികളിലെ അറിവും ശാസ്ത്ര നൈപുണിയും പരിപോഷിപ്പിക്കുന്നതായി ശാസ്ത്രപരീക്ഷണ വസ്തുക്കൾ കണ്ടെത്താനും ശേഖരിക്കാനുമാണ് ശാസ്ത്ര സഞ്ചി കുട്ടികൾക്ക് നൽകിയത്.
പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷെരീഫ ചിങ്ങം കുളത്തിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് കെ പി സലിം മാസ്റ്റർ അധ്യക്ഷതവഹിച്ചു. വിദ്യാർത്ഥികളുടെ പ്രവേശന കവാടം സ്കൂളിൽ ഈ വർഷം ആദ്യ അഡ്മിഷൻ നേടിയ വിദ്യാർത്ഥി നീരജ് ഉദ്ഘാടനം ചെയ്തു. മാനേജർ കെ വി മുഹമ്മദ് സമ്മാനങ്ങൾ നൽകി. സി ആർ സി കോ-ഓർഡിനേറ്റർ രതീഷ്, പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ ദാസ് വെട്ടത്തൂർ, എം ടി എ പ്രസിഡന്റ് സബിത, വൈസ് പ്രസിഡന്റ് ആരിഫ വി, കെ വി അബ്ദുറഹിമാൻ, റസാഖ് മാസ്റ്റർ, സുധ കെ ടി, സാജിത പി,രാകേന്ദു കെ വർമ്മ,ഹസീന ടി കെ,ഹഫ്സ ടി പി, സാജിദ എം കെ, ഷാകിറ കെ,ഫിർദൗസ് ബാനു ആശംസകൾ നേർന്നു. രക്ഷിതാക്കൾക്ക് റീഷ്മ ടീച്ചർ ക്ലാസ്സെടുത്തു.ആട്ടവും പാട്ടും പരിപാടികൾക്ക് സാതിർ, സർഫാസ് സി പി, അബ്ദുൽ മജീദ് കെ നേതൃത്വം നൽകി.ഹെഡ്മാസ്റ്റർ നൗഷാദ് ഒ എം സ്വാഗതവും റഫീഖ് ടി കെ നന്ദിയും പറഞ്ഞു.