പുളിക്കൽ എ എം എം ഹൈസ്ക്കൂളിൽ നടന്ന പ്രവേശനോത്സവം വർണാഭമായി. പുതുതായി വന്ന വിദ്യാർത്ഥി അതിഥികൾക്കായി പുളിക്കൽ സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റി സ്നേഹോപഹാരമായി പുത്തൻ ബാഗും പുസ്തകങ്ങളും നൽകിയാണ് സ്വീകരിച്ചത് . അധ്യാപകരും വിദ്യാർത്ഥികളും വാദ്യ മേളങ്ങളുടെ അകമ്പടിയോടെ സ്കൂളിലേക്ക് ആനയിച്ചു. വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയും റിയാലിറ്റി ഷോ ഫെയിമുമായ സലീം പുളിക്കലിൻ്റെ ഗാനങ്ങൾ പോഗ്രാമിൻ്റെ മുഖ്യ ആകർഷണമായി.
എല്ലാം സെറ്റ്; പുളിക്കൽ എ എം എം ഹൈസ്ക്കൂളിലെ പ്രവേശനോത്സവം കളറായി
