27.8 C
Kerala
Saturday, October 5, 2024

വെട്ടത്തൂർ GLP സ്കൂളിൽ പ്രവേശനോത്സവം ആഘോഷപൂർവ്വം കൊണ്ടാടി

Must read

വെട്ടത്തൂർ: GLP സ്കൂളിൽ വാർഷിക പ്രവേശനോത്സവം വർണ്ണാഭമായി നടന്നു. എസ്എംസി ചെയർമാൻ രാഗേഷിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ആയിഷ മാരാത്ത് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ കുട്ടികൾക്ക് ടെസ്റ്റ് ബുക്കുകളും യൂണിഫോമും വിതരണം ചെയ്തു. മുൻഹെഡ്മാസ്റ്റർ രാമചന്ദ്രൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. രക്ഷിതാക്കൾക്ക് പ്രചോദനം നൽകുന്നതിനായി അഷ്റഫ് മാസ്റ്റർ മോട്ടിവേഷൻ ക്ലാസും നൽകി.

ചടങ്ങിൽ സ്കൂളിന് ഓപ്പൺ സ്റ്റേജിന്റെ പ്ലാറ്റ്ഫോം നിർമ്മിച്ചു നൽകിയ KKMHSS CHEEKKODE NSS ടീമിനെ മൊമെന്റോ നൽകി ആദരിച്ചു. സ്കൂളിൽ നടന്നുവരുന്ന കുട്ടികൾക്കുള്ള പ്രഭാത കഞ്ഞി വിതരണത്തിലേക്ക് ഒരു മാസത്തേക്കുള്ള അരി എരഞ്ഞിക്കൽ വേലായുധൻ സ്പോൺസർ ചെയ്തു. ബേബി ടീച്ചർ, PTA പ്രസിഡണ്ട് ഫിറോസ്, MTA പ്രസിഡന്റ്‌ ഷഫീന ബഷീർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രവേശനോത്സവം ഉദ്ഘാടന സെക്ഷനിൽ ബേബി ടീച്ചർ സ്വാഗതവും ജമാൽ മാസ്റ്റർ നന്ദി പറഞ്ഞു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article