നൂഞ്ഞിക്കര : 2024 അധ്യായന വർഷത്തെ ചക്കുംപൂളക്കൽ ആർ.കെ.എ.എം എൽ പി സ്കൂൾ പ്രവേശനോത്സവം വേറിട്ട പരിപാടികളോടെ ശ്രദ്ധേയമായി.
അറിവിന്റെ പടിവാതിൽ തുറന്നെത്തിയ നവാഗതരെ വർണതൊപ്പിയണിയിച്ചും, മധുരം നൽകിയും സ്വീകരിച്ചു. പ്രധാനധ്യാപിക ശ്രീമതി ഇന്ദിര ടീച്ചറുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ വാർഡ് മെമ്പർ ശ്രീ.റഷീദ് സി.കെ, പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ.നിയാസ്, അധ്യാപകർ, പി.ടി.എ അംഗങ്ങൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
വിദ്യാർത്ഥികൾക്ക് വിവിധ തരം സമ്മാനങ്ങൾ, മധുരമൂറും പായസം,ഫോട്ടോ കോർണർ,വ്യത്യസ്ത കളികൾ എന്നിവ വിദ്യാലയ അങ്കണത്തിൽ ഒരുക്കിയിരുന്നു.സാമൂഹിക രക്ഷാകർതൃത്വത്തിന്റെ അനിവാര്യതയുമായി ബന്ധപ്പെട്ടുള്ള രക്ഷിതാക്കൾകുള്ള ബോധവൽക്കരണ ക്ലാസും നടന്നു.
“എല്ലാം സെറ്റായി” ചക്കുംപൂളക്കൽ ആർ കെ എ എം എൽ പി സ്കൂൾ പ്രവേശനോത്സവം ശ്രദ്ധേയമായി
