കീഴുപറമ്പ്: കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവവും പ്രീ പ്രൈമറി ഉദ്ഘാടനവും ജി.എം.എൽ.പി സ്കൂൾ കുനിയിൽ (ആലുംകണ്ടി)യിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.പി സഫിയ നിർവഹിച്ചു. പി.ടി.എ. പ്രസിഡൻ്റ് മുനീർ സി.കെ. അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.പി.എ. റഹ്മാൻ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ സി.കെ. സഹ്‌ല മുനീർ, ജംഷീറ ബാനു, ബ്ലോക്ക് മെമ്പർ രത്നകുമാരി, വാർഡ് മെമ്പർമാരായ തസ് ലീന ഷബീർ, എം.എം. മുഹമ്മദ്, രശ്മി ടീച്ചർ (ബി.ആർ.സി.), എസ്.എം.സി. ചെയർമാൻ മുസാഫിർ കെ., വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ. ജാഫർ, പി.സി. ചെറിയാത്തൻ, പി.കെ. ഷിഹാബ്, ശശികുമാർ, അത്ഹർ നസീം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സുനിത ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സുൽഫീക്കർ മാഷ് നന്ദിയും പറഞ്ഞു.
കീഴുപറമ്പ് പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.പി സഫിയ നിർവഹിച്ചു
