26.8 C
Kerala
Friday, March 14, 2025

ഉത്സവച്ഛായയിൽ എച്ച് ഐ ഒ എച്ച് എസ് പ്രവേശനോത്സവം

Must read

ഒളവട്ടൂർ: എച്ച് ഐ ഒ എച്ച് എസ് ലെ ഈ അധ്യയന വർഷത്തെ പ്രവേശനോത്സവം ഗാന മധുരിമയും കളിചിരികളുമായി വിദ്യാർത്ഥികളെ ആഹ്ലാദത്തിമിർപ്പിലാക്കി. പുത്തൻ ഉടുപ്പുകൾ ധരിച്ച് സ്കൂളിലെത്തിയ നവാഗതരെ സ്കൗട്ട് ആൻഡ് ഗൈഡ്സ്, ജെ.ആർ.സി വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് സ്വീകരിച്ച് ക്ലാസ്സുകളിലേക്ക് ആനയിച്ചു.

പ്രാർത്ഥനക്ക് ശേഷം വിദ്യാർഥികൾ സ്കൂൾ ഓഡിറ്റോറിയത്തിൽ ഒത്തുകൂടി. യോഗം ബഹുമാനപ്പെട്ട സ്കൂൾ മാനേജർ ഡോ: അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ അബ്ദുൽ അസീസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ ടി കെ ഹംസ മാസ്റ്റർ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡണ്ട് ഫൈസൽക്ക, വാർഡ് മെമ്പർ കെ കുട്ട്യാലി എന്നിവർ വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്നു. പൂർവ്വ വിദ്യാർത്ഥിനിയായ നുബാ തസ്നി, പത്താം തരം വിദ്യാർത്ഥിയായ ഫസൽ സജീൻ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ ഫാത്തിമ സനയും ഗാനവിരുന്നിന് നേതൃത്വം നൽകി. ഇന്ത്യാ ബുക്ക് ഓഫ് റക്കോഡ്സിൽ ഇടം നേടിയ പൂർവ്വ വിദ്യാർത്ഥിയായ എം.എൻ ഉമ്മറിനെ ചടങ്ങിൽ ആദരിച്ചു

സ്കൂൾ ക്ലാർക്ക് എം കെ സലാം നേതൃത്വം നൽകിയ ഗെയിം ഷോ പ്രവേശനോത്സവത്തെ സമ്പുഷ്ടമാക്കി. സ്റ്റാഫ്‌ സെക്രട്ടറി കെ അബൂബക്കർ മാസ്റ്റർ ചടങ്ങിന് നന്ദി പറഞ്ഞു.

തുടർന്ന് പായസ വിതരണം നടന്നു. കെ.ടി റഈസ് മാസ്റ്റർ, സഈദ് മാസ്റ്റർ, സി അഷ്‌റഫ് മാസ്റ്റർ പൊന്നാട് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article