23.8 C
Kerala
Thursday, July 4, 2024

ലീഗ് ബന്ധം; വ്യാജ വാർത്തക്ക് പിറകിൽ പാർട്ടി പുറത്താക്കിയവർ : അഹമ്മദ് ദേവർകോവിൽ

Must read

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൻ്റെ സ്ഥാനാർത്ഥി നിർണ്ണയം മുതൽ തന്നെ വ്യക്തിപരമായി വേട്ടയാടാൻ സകല ഹീനമാർഗ്ഗവും പ്രയോച്ചുവരുന്ന ചില വ്യക്തികളുടെ ഏറ്റവും പുതിയ കുതന്ത്രമാണ് താൻ ലീഗിലേക്ക് എന്ന വ്യാജവാർത്താ നിർമ്മിതിക്ക് പിന്നിലും പ്രവർത്തിക്കുന്നത്.

വിഭാഗീയ പ്രവർത്തനത്തിന് പാർട്ടി പുറത്താക്കിയ ചിലആളുകൾ കടുത്ത ഇടതുപക്ഷ വിരുദ്ധരായ ചില മാധ്യമ പ്രവർത്തകരെ കൂട്ടുപിടിച്ചാണ് ഈ വ്യാജ നിർമ്മിതികൾ ഉണ്ടാക്കുന്നതും പ്രചരിപ്പിക്കുന്നതും.

ഐഎൻഎൽ ൻ്റെ രാഷ്ട്രീയ സത്യസന്ധതയെയും, അടിയുറച്ച ഇടതുപക്ഷ നിലപാടിനെയും കരിനിഴലിലാക്കാമെന്നത് മൗഢ്യമായ ധാരണയാണ്. ഐഎൻഎൽ ഇടതുബന്ധം ജൈവികവും മുന്നണി അംഗത്വം പതിറ്റാണ്ടുകളുടെ ആദർശ സഹവാസത്തിലൂടെയും പരസ്പര വിശ്വാസത്തിലൂടെയും രൂപപ്പെട്ടതുമാണ്. അതിനെ ഇത്തരം വ്യാജനിർമ്മിതികൾ കൊണ്ട് ഉലക്കാൻ കഴിയില്ല. എറണാകുളത്ത് ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് പൊതു നിരത്തിൽ സംഘർഷമുണ്ടാക്കിയ നാൾ മുതൽ ഐഎൻഎൽ നെ എൽഡിഎഫിൽ നിന്നും പുറത്താക്കുന്നതും കിനാവ് കണ്ടുറങ്ങുന്ന വിമതർ നിരാശരാവും.

ലീഗിൻ്റെ ഔദ്യോഗിക പദവികളും സ്ഥാപനങ്ങളെയും ഉപയോഗിച്ച് സമസ്തയെ നശിപ്പിക്കാനിറങ്ങിയ കടുത്ത സുന്നി ആശയ ‘ വിരുദ്ധരായ പിഎംഎ സലാമിനെപ്പോലെയുള്ളവരെ സൂചിപ്പിച്ചാണ് ‘ ഛിദ്ര ശക്തി എന്നു പ്രയോഗിച്ചത്. ഈ മാധ്യമ പ്രതികരണത്തിലെ ചിലകാര്യങ്ങൾമാത്രം അടർത്തി എടുത്താണ് വ്യാജ നിർമ്മിതിക്കാവശ്യമായ ഉരുപ്പടി ഉണ്ടാക്കിയിട്ടുള്ളത്.

സമസ്ത എന്ന പണ്ഡിതസഭയെ ഭയപ്പെടുത്തി ലീഗിൻ്റെ ആലയിലാക്കാനുളള കുതന്ത്രങ്ങൾക്കെതിരെ പാർട്ടിപോരാട്ടം തുടരും. പാർട്ടിയിൽനിന്നും പുറത്തെറിഞ്ഞ രാഷ്ട്രീയ ഭിക്ഷാംദേഹികളുടെ വ്യജ നിർമ്മിതികൾക്കെതിരെ മുഴുവൻ ഇടതുപക്ഷ പ്രവർത്തകരും ഉയർന്ന ജാഗ്രത പുലർത്തണമെന്ന് മുൻ മന്ത്രി അഹമ്മദ് ദേവർകോവിൽ അഭ്യർഥിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article