25.8 C
Kerala
Friday, March 14, 2025

നാടിനെയാകെ അക്ഷരം പകർന്ന രാമചന്ദ്രൻ മാസ്റ്റർ വിരമിച്ചു

Must read

വെട്ടത്തൂർ – ഒരു നാടിനെയാകെ അക്ഷരം പകർന്ന് വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ രാമചന്ദ്രൻ മാസ്റ്റർ സ്കൂളിൽ നിന്നും വിരമിച്ചു.നിലവിൽ വാഴക്കാട് പഞ്ചായത്തിലെ വെട്ടത്തൂർ ജി എൽ പി സ്കൂളിലെ പ്രധാന അധ്യാപകനായിരുന്നു. 1989 ൽ സർവീസിൽ വന്ന മാഷ് 35 വർഷം വിവിധ സ്കൂളുകളിൽ വിദ്യാർത്ഥികൾക്ക് അക്ഷരം പകർന്നു നൽകിയിട്ടുണ്ട്.

എഎംഎൽപിഎസ് വാവൂർ,ജി എൽ പി എസ് ആക്കോട്,ജി യു പി എസ് ചീക്കോട്,ജി യു പി എസ് ചാലിയപ്പുറം,ജി യു പി എസ് എ ആർ നഗർ,
ജി എം എൽ പി എസ് പരതക്കാട്,ജി എം എൽ പി എസ് മപ്രം,ജി എൽ പി എസ് വെട്ടത്തൂർ തുടങ്ങിയ സ്കൂളുകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.നിലവിൽ വിരമിക്കുമ്പോൾ ജി എൽ പി എസ് വെട്ടത്തൂരിലെ പ്രധാന അധ്യാപകനായിരുന്നു.ജില്ലയിലെ തന്നെ ഏറ്റവും മികച്ച ഇന്നവേറ്റിവ് സ്കൂളിനുള്ള അംഗീകാരം നേടിക്കൊടുത്തുകൊണ്ടാണ് ജി എൽ പി എസ് വെട്ടത്തൂരിൽ നിന്നും രാമചന്ദ്രൻ മാസ്റ്റർ പടിയിറങ്ങുന്നത്

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article