31.8 C
Kerala
Saturday, October 5, 2024

പ്രവേശനോത്സവത്തിന് ഒരുങ്ങി സ്കൂളുകൾ; വാഴക്കാട് പഞ്ചായത്ത് തല ഉദ്ഘാടനം നാളെ ആക്കോട് – വിരിപ്പാടം എ എം യു പി സ്കൂളിൽ

Must read

വാഴക്കാട് – കേരളത്തിലെ സ്കൂളുകൾ നാളെ തുറക്കാനിരിക്കെ മുഴുവൻ സ്കൂളുകളിലും പ്രവേശനോത്സവം ഗംഭീരമായ ആഘോഷിക്കാൻ വിദ്യാർത്ഥികളും, അധ്യാപകരും തയ്യാറെടുത്തു കഴിഞ്ഞു.കേരള സർക്കാരും, പൊതു വിദ്യാഭ്യാസ വകുപ്പും, സമഗ്ര ശിക്ഷാ കേരളം സംയുക്തമായി പ്രവേശനോത്സവം നടത്താൻ ആവശ്യമായിട്ടുള്ള സൗകര്യങ്ങൾ ഒരുക്കി കഴിഞ്ഞു. എല്ലാം സെറ്റ് എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചാണ് പൊതു വിദ്യാഭ്യാസ വകുപ്പ് പ്രവേശനോത്സവം നടപ്പിലാക്കുന്നത്.

വാഴക്കാട് പഞ്ചായത്തിലെ എല്ലാ സ്കൂളുകളിലും പ്രവേശനോത്സവം ഗംഭീരമാക്കാൻ ആവശ്യമായിട്ടുള്ള നിർദ്ദേശങ്ങൾ നൽകിയതായി വാഴക്കാട് പഞ്ചായത്ത് പ്രസിഡണ്ട് സി വി സക്കറിയ അറിയിച്ചു.വാഴക്കാട് പഞ്ചായത്ത് തല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം എ എം യു പി സ്കൂൾ ആക്കോട് – വിരിപ്പാടത്ത് നാളെ രാവിലെ 9.30 ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി വി സക്കറിയ ഉദ്ഘാടനം ചെയ്യും.ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ,സാമൂഹിക രാഷ്ട്രീയ പ്രവർത്തകർ,വിരമിച്ച അധ്യാപകർ, പി ടി എ ഭാരവാഹികൾ,രക്ഷിതാക്കൾ തുടങ്ങിയവർ വിവിധ സ്കൂളുകളിലെ പ്രവേശനോത്സവ ചടങ്ങിൽ പങ്കെടുക്കും.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article