23.8 C
Kerala
Wednesday, July 3, 2024

ഇന്ന് അവസാനഘട്ട വോട്ടെടുപ്പ്; 57 മണ്ഡലങ്ങൾ വിധിയെഴുതുന്നു

Must read

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടം ഇന്ന്. ഏഴാം ഘട്ടത്തിൽ 57 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്, ബിജെപിയും ഇന്ത്യാ മുന്നണിയും ഒരുപോലെ പ്രതീക്ഷവെയ്ക്കുന്ന മണ്ഡങ്ങൾ നിർണായകമാണ്. ഇന്ന് വൈകീട്ട് പുറത്തുവരുന്ന എക്സിറ്റ് പോൾ ഫലങ്ങൾക്കായി രാജ്യം ഉറ്റുനോക്കുകയാണ്. വോട്ടെണ്ണൽ ജൂൺ 4 ചൊവ്വാഴ്ച നടക്കും.

ഏപ്രിൽ 19ന് തുടങ്ങിയ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടമാണ് നാളെ. പ്രധാനമന്ത്രി മത്സരിക്കുന്ന വാരണസിയുള്‍പ്പെടെ 57 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. ബംഗാൾ, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലാണ് അവസാന ഘട്ട പോളിംഗ്. 200-ലധികം തെരഞ്ഞെടുപ്പ് റാലികളിൽ, BJPയുടെ താരപ്രചാരകനായി നരേന്ദ്ര മോദി നേരിട്ട് പങ്കെടുത്തു. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കോൺഗ്രസിന്റെ വേണ്ടി പ്രചാരണത്തിലിറങ്ങി.

ജാമ്യത്തിൽ ഇറങ്ങിയ അരവിന്ദ് കെജ്രിവാളും BJPയെ വെല്ലുച്ചിരുന്നു. ഇന്ന് വോട്ടെടുപ്പ് പൂർത്തിയാകുന്നതോടെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരും. വിവിധ ഏജൻസികളും മാധ്യമങ്ങളും അവരുടെ പ്രവചനങ്ങൾ പുറത്തുവിടുന്നതിനെ രാജ്യം ഉറ്റുനോക്കുകയാണ്. ഇന്ത്യ മുന്നണിയുടെ യോഗം ഇന്ന് ഡൽഹിയിൽ ചേരുന്നതായും മമത ബാനർജി യോഗത്തിനെത്തില്ലെന്നും അറിയിച്ചിരിക്കുന്നു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article