25.8 C
Kerala
Saturday, July 6, 2024

ഇശൽ മ്യൂസിക് ബാൻഡ് ഉദ്ഘാടനം ചെയ്തു

Must read

വാഴക്കാട്: കേരള മാപ്പിള കലാ അക്കാദമി സിൽവർ ജൂബിലി ആഘോഷത്തൊടനുബന്ധിച്ചു കേരള മാപ്പിള കലാ അക്കാദമി എടവണ്ണപ്പാറ ചാപ്റ്ററിനു കീഴിലുള്ള ഇശൽ മാപ്പിള കലാ പഠന കേന്ദ്രത്തിലെ വിദ്യാർത്ഥികളുടെ പുതിയ സംരംഭം ഇശൽ മ്യൂസിക് ബാൻഡ് കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന ഉപാധ്യക്ഷനും പ്രമുഖ ഗാന രചെയ്താവുമായ ഫസൽ കൊടുവള്ളി ഉദ്ഘാടനം ചെയ്തു. എടവണ്ണപ്പാറ ചാപ്റ്റർ പ്രസിഡണ്ട്‌ കെ. പി ബഷീർ സാഹിബ്‌ അധ്യക്ഷനായിരുന്നു. കേരള മാപ്പിള കലാ അക്കാദമി ചാരിറ്റി വിംഗ് സംസ്ഥാന ജനറൽ കൺവീനർ അബ്ദുറഹ്മാൻ കള്ളിത്തോടി മുഖ്യാതിഥിയായിരുന്നു. കേരള മാപ്പിള കലാ അക്കാദമി മലപ്പുറം ജില്ലാ പ്രസിഡണ്ട്‌ ലുക്മാൻ അരീക്കോട് കരോക്കെ ഗാനമേള ഉദ്ഘാടനം ചെയ്‌തു. ഇശൽ കൂട്ടം സംസ്ഥാന പ്രസിഡണ്ടും ഇശൽ മാപ്പിള കലാ അക്കാദമി ഡയറക്ടറുമായ സാബിഖ് കൊഴങ്ങോറൻ പദ്ധതി വിശദീകരണം നടത്തി. പ്രമുഖ സംഗീത സംവിധായകനും ഗായകനും ഇശൽ മാപ്പിള കലാ പഠന കേന്ദ്രത്തിലെ പ്രധാനഅദ്ധ്യാപകനുമായ ശിഹാബ് അരീക്കോട് മുഖ്യ പ്രഭാഷണം നടത്തി.

അക്കാദമി ജില്ലാ ജനറൽ സെക്രട്ടറി പി. വി ഹസീബ് റഹ്‌മാൻ , വാഴക്കാട് സർവ്വീസ് ബാങ്ക് പ്രസിഡണ്ട്‌ സി. കെ അബ്ദുൽ ലത്തീഫ് പണിക്കരപ്പുറായ, നിരീഷ് മാസ്റ്റർ എടവണ്ണപ്പാറ, ഹമീദ് മാസ്റ്റർ പറപ്പൂര്, അബൂബക്കർ മാസ്റ്റർ വിളയിൽ, പി. എം. എ ഖാലിഖ് ചെറുവട്ടൂർ, ഹമീദ് എടവണ്ണപ്പാറ, ബാപ്പു പറപ്പൂര്, അബ്ദുള്ള പൊന്നാട്, മുഹമ്മദ്‌ വാഴക്കാട്, റംല വാഴക്കാട്, ജസീല മുണ്ടുമുഴി, തുടങ്ങിയവർ പ്രസംഗിച്ചു.

അക്കാദമി ചാപ്റ്റർ ജനറൽ സെക്രട്ടറി എം. ടി. എ നാസർ കീഴുപറമ്പ് സ്വാഗതവും കെ. സി അബുട്ടി ഹാജി വെട്ടുപാറ നന്ദിയും പറഞ്ഞു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article