31.8 C
Kerala
Saturday, October 5, 2024

NMMS സ്കോളർഷിപ്പ് പരീക്ഷയിൽ മിന്നുന്ന നേട്ടം സ്വന്തമാക്കി ജി എച്ച് എസ് എസ് വാഴക്കാട്

Must read

എട്ടാം ക്ലാസിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളിലെ മിടുക്കരായ വിദ്യാർത്ഥികളെ സാമ്പത്തികമായി സഹായിക്കുകയെന്ന ലക്ഷ്യത്തോടെ മാനവ വിഭവശേഷി മന്ത്രാലയം നടപ്പിലാക്കുന്ന NMMS സ്കോളർഷിപ്പ് നേടി വാഴക്കാട് ജി.എച്ച് എസ് എസിലെ ഒൻപത് വിദ്യാർത്ഥികൾ സ്കൂളിന് അഭിമാനമായി. ശിവന്യ ശിവദാസൻ സി, സന പി , ഫാത്തിമ നജ കെ , അബ്ഷർ പി, മുഹമ്മദ്ദ് റയാൻ പി, സിയ ഫൈസൽ. ഒ ,അനുരഞ്ജ് എൻ.ടി, ഫാത്തിമ ജസിയ. ഇ , അഫ്ള ഫാത്തിമ .ഇ കെ എന്നീ ഒൻപത് വിദ്യാർത്ഥികളാണ് 48,000 രൂപയുടെ സ്കോളർഷിപ്പ് സ്വന്തമാക്കിയത്. സ്കോളർഷിപ്പ് ജേതാക്കളെ സ്കൂൾ പി. ടി.എ എസ് . എം.സി നേതൃത്വത്തിൽ അനുമോദിച്ചു. NMMS സ്കോളർഷിപ്പിനായി വിദ്യാലയത്തിൽ അധ്യാപകരുടെ നേതൃത്വത്തിൽ ഏറ്റവും മികച്ച പരിശീലനമാണ് നൽകി വരുന്നത്.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article