31.8 C
Kerala
Saturday, October 5, 2024

എടവണ്ണപ്പാറ ZAP അക്കാദമി ദശദിന ക്യാംപിന് തുടക്കമായി

Must read

എടവണ്ണപ്പാറ: രണ്ടാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് കണക്ക്, ഇംഗ്ലീഷ് വിഷയങ്ങൾ മനസ്സിലാക്കാനും പഠിക്കാനുമുള്ള പ്രയാസങ്ങൾ മനസ്സിലാക്കി അവരെ എളുപ്പത്തിൽ പഠിക്കാൻ പ്രാപ്തരാക്കുക എന്ന ഉദ്ദേശത്തിൽ എടവണ്ണപ്പാറ ZAP അക്കാദമി സംഘടിപ്പിക്കുന്ന 10 ദിവസത്തെ ക്യാംപിന് തുടക്കമായി. എടവണ്ണപ്പാറ ഡോട്ട് കോം ഹാളിൽ ആരംഭിച്ച ക്ലാസിന് പ്രശസ്ത ട്രെയിനർ ശിഹാബ് അരൂർ ക്ലാസ്സ് എടുത്തു. സെന്റർ ഹെഡ് എക്സൽ ഫസൽ സ്വാഗതം പറഞ്ഞു.

ദിവസവും രാവിലെ 10 .30 മുതൽ 1 മണി വരെ 3 മണിക്കൂർ നീണ്ടു നിൽക്കുന്ന പരിശീലനമാണ് നടക്കുന്നത്. കോഴ്സിനെ കുറിച്ച് അറിയാൻ താല്പര്യമുള്ളവർക്ക് 9946486262 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article