പുളിക്കൽ : USS – NMMS പരീക്ഷയിൽ ഉജ്ജ്വല വിജയം നേടിയ പുളിക്കൽ എ എം എം ഹൈസ്ക്കൂളിലെ വിദ്യാർത്ഥികളെ വീട്ടിൽ എത്തി അനുമോദിച്ച് സ്കൂൾ അധികൃതർ . സംസ്ഥാന സർക്കാർ 7ാം ക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തുന്ന USS പരീക്ഷയിൽ 14 പേരാണ് പുളിക്കൽ സ്കൂളിൽ നിന്നും സ്കോളർഷിപ്പിന് അർഹരായത് . 8-ാം ക്ലാസ്
വിദ്യാർത്ഥികൾക്കായുള്ള കേന്ദ്ര ഗവണ്മെന്റ് സ്കോളർഷിപ്പ് പദ്ധതിയായ NMMSE ക്ക് – 8 പേരാണ് ഈ വർഷം അർഹത നേടിയത്. 48000 രൂപയാണ് സ്കോളർഷിപ്പ് തുക വിദ്യാർത്ഥികളെ പ്രധാനാദ്ധ്യാപിക ഷീജ ടീച്ചറുടെ നേതൃത്വത്തിൽ അനുമോദിച്ചു.
USS -NMMS വിജയികളെ ആദരിച്ച് പുളിക്കൽ സ്കൂൾ
