26.8 C
Kerala
Saturday, October 5, 2024

ചാലിയപ്രം ഗവൺമെൻറ് ഹൈസ്കൂൾ വാർഷികം പ്രശസ്ത സിനിമ താരം നാദിർഷ ഉദ്ഘാടനം ചെയ്തു

Must read

എടവണ്ണപ്പാറ; എടവണ്ണപ്പാറ ചാലിയപ്രം ഗവൺമെൻറ് ഹൈസ്കൂൾ 116 മത് വാർഷികവും യാത്രയയപ്പ് സമ്മേളനവും പ്രശസ്ത സിനിമ താരം നാദിർഷ ഉദ്ഘാടനം ചെയ്തു. സിനിമ പിന്നണി ഗായകൻ സിയാഹുൽ ഹഖ് വിശിഷ്ടാതിഥിയായി, പിടിഎ പ്രസിഡണ്ട് ഷംസീദ് മുത്തു അധ്യക്ഷത വഹിച്ചു.

വിശിഷ്ട സേവന ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന പ്രധാന അധ്യാപകൻ പി മുസ്തഫ മാസ്റ്റർ, ശകുന്തള ടീച്ചർ, സുൽമത്ത് ടീച്ചർ, ശാന്തകുമാരി ടീച്ചർ എന്നിവർക്കുള്ള ഉപഹാരങ്ങൾ ചടങ്ങിൽ നാദിർഷ സമ്മാനിച്ചു,

ഡോ; എൻ വത്സരാജ് സ്മാരക എൻഡോമെന്റ് ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിവി സക്കറിയ കൈമാറി, മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ സുഭദ്ര ശിവദാസൻ യുഎസ്എസ് എൽഎസ്എസ് വിജയികളായ വിദ്യാർത്ഥികൾക്ക് മെഡലുകളും വിതരണം ചെയ്തു,

പ്രധാനാധ്യാപകൻ മുസ്തഫ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ വാഴക്കാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അയ്യപ്പൻകുട്ടി, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പി അബൂബക്കർ, ഗോപാലൻ കുഴിമുള്ളി,
ഗ്രാമപഞ്ചായത്ത് മെമ്പർ സരോജിനി ഓട്ടുപാറ, മുജീബ് മാസ്റ്റർ, രാജഗോപാലൻ മാസ്റ്റർ ജൈസൽ എളമരം, ആസിഫ് മാസ്റ്റർ,ജുനൈസ് ബാബു ജി എച്ച്, ഇ എൻ ഗീത, എ കെ ഉണ്ണികൃഷ്ണൻ മാസ്റ്റർ, ആർ *പി ഹാരിസ്, ദിവാകരൻ, നിഖിത, ഷൈനി , സ്നേഹപ്രഭ, ദേവദാസ് വെട്ടത്തൂർ, കരീം എളമരം, സന്നിഹിതരായി.
പ്രോഗ്രാം കൺവീനർ കെ പി ഫൈസൽ ചടങ്ങിന് നന്ദി പറഞ്ഞു.

വിദ്യാർത്ഥികൾ, രക്ഷിതാക്കൾ,അധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ എന്നിവരുടെ അത്യുജ്ജ്വല കലാപരിപാടികൾ ആസ്വദിക്കാൻ വൻ ജനാവലിയാണ് സ്കൂൾ അങ്കണത്തിലേക്ക് ഒഴുകിയെത്തിയത്.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article