25.8 C
Kerala
Saturday, July 6, 2024

സർവ്വരാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ ; ഇന്ന് ലോക തൊഴിലാളി ദിനം

Must read

ചൂഷണത്തിൻ്റേയും അടിമത്വത്തിൻ്റേയും ചങ്ങലകൾ തകർത്തെറിഞ്ഞ് സ്വാതന്ത്ര്യവും സാഹോദര്യവും വാഴുന്ന ലോകസൃഷ്ടിക്കായുള്ള പോരാട്ടത്തിൻ്റെ ചരിത്രമാണ് മെയ് ദിനം നമ്മെ ഓർമ്മപ്പെടുത്തുന്നത്. എട്ടു മണിക്കൂർ ജോലി, വിനോദം, വിശ്രമം എന്നിവയ്ക്കായി ഷിക്കാഗോയിലെ തൊഴിലാളികൾ സമരം ചെയ്ത് രക്തസാക്ഷികളായതിന്റെ ഉജ്വലമായ ഓർമ്മയാണത്.

പ്രാകൃതത്വത്തിൽ നിന്നും നാഗരികതയിലേയ്ക്കുള്ള മാനവരാശിയുടെ പ്രയാണത്തിൻ്റെ ചാലകശക്തി തൊഴിലെടുക്കുന്ന മനുഷ്യരാണെന്ന സത്യം മെയ് ദിനം ഉച്ചത്തിൽ മുഴക്കുന്നു. ചൂഷിതരുടെ ഐക്യം തകർക്കുന്ന വിഭാഗീയ ചിന്തകളെ അപ്രസക്തമാക്കാൻ സാധിക്കുന്ന തൊഴിലാളി വർഗബോധം സമ്മാനിക്കുകയും മാനവികതയിൽ അടിയുറച്ച പുതിയ ലോകത്തെക്കുറിച്ചുള്ള പ്രത്യാശ മനുഷ്യഹൃദയങ്ങളിൽ നിറക്കുകയും ചെയ്യുന്നു.

ഉദാത്തമായ മനുഷ്യസങ്കല്പമാണ് മെയ് ദിനം പകരുന്നത്. അതേറ്റെടുത്ത് മുന്നോട്ടു പോകാൻ നമുക്ക് സാധിക്കണം. മനുഷ്യൻ മനുഷ്യനാൽ ചൂഷണം ചെയ്യപ്പെടാത്ത സമത്വസുന്ദരമായ ലോകത്തു മാത്രമേ ആ സങ്കല്പം അർത്ഥപൂർണമാവുകയുള്ളൂ എന്ന് തിരിച്ചറിയണം. എന്നാൽ ഐതിഹാസിക പോരാട്ടങ്ങളിലൂടെ തൊഴിലാളിവർഗം നേടിയ അവകാശങ്ങൾ രാജ്യത്ത് വെല്ലുവിളിക്കപ്പെടുകയാണ്. ജോലി സമയം എട്ടിൽനിന്ന് പന്ത്രണ്ടും പതിനാറുമാക്കാൻ മോദി സർക്കാർ ശ്രമിക്കുന്നു. കരാർ നിയമനം പ്രോത്സാഹിപ്പിക്കുകയാണ്. ലക്ഷക്കണക്കിന് തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. പൊതുമേഖയെ വിറ്റുതുലയ്ക്കുകയാണ് കേന്ദ്രം.

വർഗീയതയും മറ്റു സങ്കുചിത ചിന്താഗതികളും സമത്വസുന്ദരമായ ലോകസൃഷ്ടിക്കായുള്ള പോരാട്ടത്തെ ദുർബലപ്പെടുത്തും. അങ്ങനെ ദുർബലപ്പെടുത്താൻ അനുവദിക്കില്ലെന്ന് ദൃഢനിശ്ചയം ചെയ്തുകൊണ്ട് ഇത്തവണത്തെ മെയ് ദിനാഘോഷങ്ങൾ സാർത്ഥകമാക്കാം.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article