വാഴക്കാട് -അവധിക്കാലത്ത് ഭിന്നശേഷി കുട്ടികൾക്ക് നിറങ്ങളുടെയും പാട്ടിന്റെയും ആഘോഷമൊരുക്കി സമഗ്ര ശിക്ഷ കേരളം കൊണ്ടോട്ടി ബിആർസിയുടെ ഏകദിന സമ്മർക്യാമ്പ് “ഫൺ ആൻഡ് റൺ ”
കുട്ടികൾക്ക് ആവേശം പകർന്ന നിരവധി സെഷനുകളിലൂടെ ക്യാമ്പിൽ 65 കുട്ടികൾ പങ്കെടുത്തു .
വാഴക്കാട് ഹവിൽദാർ ലൈബ്രറി നേതൃത്വത്തിൽ വിഭവസമൃദ്ധമായ ഭക്ഷണവും ഒരുക്കിയിരുന്നു .കാസ്‌ക് ചീനിബസാർ കുട്ടികൾക്ക് മധുരവും നൽകി .
വാഴക്കാട് ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ വച്ചുനടന്ന ക്യാമ്പിന്റെ ഉദ്‌ഘാടനം വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിവിസക്കറിയ ഉദ്‌ഘാടനം ചെയ്തു .
പിടിഎ പ്രസിഡണ്ട് ടിപി അഷ്‌റഫ് അദ്ധ്യക്ഷനായിരുന്നു .വാർഡ് മെമ്പർ ഷമീന സലിം ,പ്രിൻസിപ്പൽ അബ്ദുന്നാസർ , ഹെഡ്മിസ്ട്രസ് ആമിനാബീഗം ,ഹവിൽദാർ എം എ റഹ്മാൻ മെമോറിയൽ ലൈബ്രറി കമ്മിറ്റി അംഗം ഹാഷിം ,ബീരാൻ കുട്ടി ,സലിം .വിജയൻ പിഎം ,ഷമീർ അഹമ്മദ് എസ്‌എംസി അംഗം കുഞ്ഞാപ്പു തുടങ്ങിയവർ ആശംസകൾ നേർന്നു.
കൊണ്ടോട്ടി ബിആർസി ബിപിസി സ്വാഗതം ആശംസിച്ച ചടങ്ങിന് സിആർസി കോഓർഡിനേറ്റർ രതീഷ്‌കുമാർ നന്ദി പറഞ്ഞു.
ബാലകൃഷ്ണൻ മാഷിന്റെ യോഗയോടെ ആരംഭിച്ച സെഷനുകളിൽ
കൊണ്ടോട്ടി ബിആർസി സ്പെഷ്യലിസ്റ്റ് അധ്യാപകരായ ശശി ,അനൂപ് ,ഉനൈസ് ,വാഴക്കാട് ഹൈസ്കൂൾ വർക്ക് എഡ്യൂക്കേഷൻ അദ്ധ്യാപിക ജമീല ടീച്ചർ ,സ്പെഷ്യൽ എഡ്യൂക്കേറ്റർ ബീന തുടങ്ങിയവർ റിസോഴ്സ് പേഴ്‌സൺസ് ആയിരുന്നു.
വാഴക്കാട് ഹൈസ്കൂൾ ,ചാലിയപ്രം സ്കൂളുകളിൽ നിന്ന് എൻഎംഎസ്എസ് നേടിയ ഭിന്നശേഷി കുട്ടികളെ ചടങ്ങിൽ ആദരിച്ചു .കലാഭവൻ അനിലാലിന്റെ തകർപ്പൻ ഗാനമേളയോടെ ക്യാമ്പ് അവസാനിച്ചു.