24.8 C
Kerala
Tuesday, April 29, 2025

വാഴക്കാട് പോലീസ് സ്റ്റേഷൻ ശുചീകരിച്ച് എസ് വൈ എസ് വാഴക്കാട് സർക്കിൾ

Must read

ഉത്തരവാദിത്വം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തിൽ എസ് വൈ എസ് നടത്തുന്ന പ്ലാറ്റിനം ഇയറിൻ്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട ക്ലീൻ അപ് കേരളയുടെ ഭാഗമായി എസ് വൈ എസ് വാഴക്കാട് സർക്കിൾ സാന്ത്വനം വളണ്ടിയേഴ്സ്, വാഴക്കാട് പോലീസ് സ്റ്റേഷനും പരിസരവും ശുചീകരിച്ചു

കാലവർഷം തുടങ്ങലോടുകൂടെ മഴക്കാല രോഗങ്ങളും മറ്റും കൂടുന്നതിനാൽ പൊതുജനങ്ങൾ എപ്പോഴും ഇടപഴകുന്ന പോലീസ് സ്റ്റേഷനും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നത് സമൂഹത്തിൻ്റെ ഉത്തരവാദിത്തമായി എസ് വൈ എസ് കാണുന്നു.

എസ് വൈ എസ് സോൺ ജനറൽ സെക്രട്ടറി കെ പി മുനീർ വാഴക്കാട്, സാമൂഹികം സെക്രട്ടറി അബ്ദുസ്സലാം സഖാഫി ഒമാനൂർ, ഓർഗനൈസേഷൻ സെക്രട്ടറി സി അമീർ അലി സഖാഫി വാഴക്കാട്, എസ് വൈ എസ് വാഴക്കാട് സർക്കിൾ പ്രസിഡണ്ട് പി അഷ്റഫ് അഹ്സനി വാഴക്കാട്, ജനറൽ സെക്രട്ടറി എം സി ഷബീറലി വഴക്കാട്, സർക്കിൾ നിരീക്ഷകൻ. ബഷീർ നൂഞ്ഞിക്കര സർക്കിൾ ഭാരവാഹികളായ മുസ്ഥഫ നൂഞ്ഞിക്കര, മൻസൂർ കാമശ്ശേരി, അബ്ദുൽ ഗഫൂർ ഇർഫാനി വാഴക്കാട് നേതൃത്വം നൽകി

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article