31.8 C
Kerala
Saturday, October 5, 2024

എൻ ജി ഒ കോൺഫെഡറേഷൻ KMC ഫൗണ്ടേഷനുമായി ചേർന്ന് 419 വനിതകൾക്ക് സ്കൂട്ടർ വിതരണം ചെയ്തു

Must read

പരതക്കാട് : 419 വനിതകൾക്ക് നാഷണൽ എൻ ജീ ഓ കോൺഫെഡറേഷൻ, പരതക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന KMC ഫൗണ്ടേഷനുമായി ചേർന്ന് നൽകിയ ഇരു ചക്ര വാഹനങ്ങളുടെ ഉൽഘടനം നിർവഹിച്ചു. രാജ്യ പുരോഗതിയിൽ സന്നദ്ധ സംഘടനകളുടെ പങ്ക് നിസ്തുലമെന്ന് ജാർഗണ്ട് സംസ്ഥാന ഗവണ്മെന്റ് സെക്രട്ടറി പി അബൂബക്കർ സിദ്ധീഖ്. ഐ. എ. എസ്.
ഉത്ഘാടന വേളയിൽ അഭിപ്രായപെട്ടു.സന്നദ്ധ സംഘടനകൾ സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി നടത്തുന്ന വിവിധ ജന ക്ഷേമ പ്രവർത്തനങ്ങൾ വഴി നല്ലൊരു കുടുംബത്തെ സൃഷ്ടിക്കുമെന്നും നല്ലൊരു കുടുംബം നല്ലൊരു നാടിനെയും രാജ്യത്തെയും സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നാഷണൽ NGO കോൺഫെഡറേഷൻ സംസ്ഥാനത്തുടനീളം നടത്തുന്ന വിവിധ ജന ക്ഷേമ പ്രവർത്തനങ്ങൾ രാജ്യത്തിനു മാതൃകയാണെന്നും ഉൽഘാടന പ്രസംഗത്തിൽ അദ്ദേഹം അഭിപ്രായപെട്ടു.KMC ഫൌണ്ടേഷൻ മാനേജിങ് ട്രസ്റ്റിയും NGO കോൺഫെഡറേഷൻ മലപ്പുറം ജില്ലാ സെക്രട്ടറിയുമായ അഡ്വക്കേറ്റ് മുസ്തഫ പരതക്കാട് ആമുഖ പ്രഭാഷണം നടത്തി.മലപ്പുറം ജില്ലാ പഞ്ചായത്ത് സെക്രട്ടറി ശ്രീനിവാസൻ സർ മുഖ്യ പ്രഭാഷണം നിർവഹിച്ചു. പി മൊയ്‌ദീൻ കുട്ടി മാസ്റ്റർ അദ്യക്ഷത വഹിച്ചു.

മുണ്ടക്കുളം റൂറൽ ബാങ്ക് പ്രസിഡന്റ് സിദ്ധീഖ് പരതക്കാട്, വാർഡ് മെമ്പർ സുശീല, നിക്കോയ് ഹോണ്ട സെയിൽസ് മാനേജർ സുർജിത്, മുതുവല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രഥമ പ്രസിഡന്റ്‌ കുഞ്ഞാൻ മുതുപറമ്പ, ലീഗൽ അഡ്വൈസർ അഡ്വ :അമാനുള്ള കെ പി , മജീദ് കുഞ്ഞിപ്പ മുതുവല്ലൂർ, അബു മാഷ് നീറാട്,ശശി മുണ്ടക്കുളം,അംജദ് തെറ്റൻ, റൂറൽ ബാങ്ക് ഡയറക്ടർ നാസർ കുന്നത്ത്,പി ടി റസാഖ്, ഹംസകോയ മുതുപറമ്പ,മുബഷിർ പരതക്കാട്,അനിജ മുണ്ടക്കൽ,അനസ് മുണ്ടക്കൽ എന്നിവർ സംസാരിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article