25.8 C
Kerala
Saturday, July 6, 2024

വിദ്യാർത്ഥികൾക്ക് സഹായ ഉപകരണങ്ങൾ നൽകി ബിആർസി

Must read

മൊറയൂർ : സമഗ്ര ശിക്ഷാ കേരള കൊണ്ടോട്ടി ബി ആർ സി വിദ്യാർത്ഥികൾക്ക് സഹായ ഉപകരണങ്ങൾ നൽകി.ഇലക്ട്രോണിക് വീൽചെയർ, സിപി ചെയർ,സർജിക്കൽ ഷൂ തുടങ്ങി എഴുപതോളം ഓർത്തോ ഉപകരണങ്ങൾ കൊണ്ടോട്ടി സബ് ജില്ലയിലെ വിവിധ വിദ്യാർഥികൾക്ക് വിതരണം ചെയ്തു.വിവിധ സ്കൂളുകളിൽ നിന്നും ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെ ആദരിച്ചു.മലപ്പുറം ജില്ലയിലെ സ്റ്റാർ ഇന്നോവേറ്റീവ് സ്കൂളുകളായി തിരഞ്ഞെടുക്കപ്പെട്ട എൽ പി വിഭാഗം ഒന്നാം സ്ഥാനം നേടിയ ജി എൽപിഎസ് വെട്ടത്തൂർ,ഹൈസ്കൂൾ വിഭാഗം രണ്ടാം സ്ഥാനം നേടിയ ഇ എം ഇ എ ഹയർ സെക്കൻഡറി സ്കൂൾ എന്നിവർക്ക് ഉപഹാരവും സമ്മതപത്രവും കൈമാറി.

സയൻസ് ഫെസ്റ്റിവൽ ഉന്നത വിജയം കൈവരിച്ച സ്കൂളുകളെയും, ഇൻക്ലൂസീവ് സ്പോർട്സിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെയും ചടങ്ങിൽ ആദരിച്ചു.കൊണ്ടോട്ടി ബിആർസിയിൽ വച്ച് നടന്ന ചടങ്ങിൽ സമഗ്ര ശിക്ഷാ കേരള മലപ്പുറം പ്രൊജക്റ്റ് കോർഡിനേറ്റർ മനോജ് കുമാർ ഉദ്ഘാടനം നിർവഹിച്ചു.കൊണ്ടോട്ടി ബി ആർ സി ബി പി സി ജയ്സല സിപി സ്വാഗതം പറഞ്ഞ ചടങ്ങ് കൊണ്ടോട്ടി എ ഇ ഒ ഷൈനി ഓമന അധ്യക്ഷത വഹിച്ചു.ട്രെയിനർമാരായ താജുദ്ദീൻ മാസ്റ്റർ,മുഹമ്മദ് നവാസ് സി ആർ സി കോഡിനേറ്റർ ഉന്മേഷകുമാർ, ആശംസകൾ അറിയിച്ചു സംസാരിച്ചു.സ്പെഷ്യൽ എഡ്യൂക്കേറ്റർ അജിത ടീച്ചർ ചടങ്ങിന് നന്ദി രേഖപ്പെടുത്തി

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article