25.8 C
Kerala
Saturday, July 6, 2024

ബിൽഡിങ്ങ് ഓണേഴ്സ് അസോസിയേഷൻ എടവണ്ണപ്പാറ മേഖല കുടുംബ സംഗമം ഇന്ന് ഉച്ചക്ക്

Must read

എടവണ്ണപ്പാറ: കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫയർ അസോസിയേഷൻ കുടുംബ സംഗമവും പ്രതിഭകളെ ആദരിക്കലും ഇന്ന് (വ്യാഴം) ഉച്ചക്ക് 2 മണി മുതൽ എടവണ്ണപ്പാറ എം സി മാൾ ഓഡിറ്റോറിയത്തിൽ നടക്കും.

ആതുരശുശ്രൂഷ രംഗത്ത് സുദീർഘകാലമായി സ്തുത്യർഹ സേവനം നടത്തുന്നതോടൊപ്പം സാമൂഹ്യ സേവന രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ഡോ. AKR മഹ്മൂദ് (ആഷിക്ലിനിക്), ഈ വർഷം MBBS കോഴ്സ് പാസ്സായ ഡോ. സംഗീത് എസ് നായർ (S/o ശശി ഹേമ സ്റ്റുഡിയോ, പണിക്കരപ്പുറായ), ഡോ. ജിംനേഷ് തടത്തിൽ (S/o തടത്തിൽ ചന്ദ്രൻ – ഉണ്ണി, എടവണ്ണപ്പാറ), ഡോ. നുസ്ഫ ലത്തീഫ് (D/o അബ്ദുല്ലത്തീഫ് മുണ്ട്മുഴി, ഡോ. സാബിർ (S/o KKS വർ അഷ്റഫ് ഹാജി ചീക്കോട്), ഡോ. റഹ്ലാനD/o അബ്ദു ലത്തീഫ് KM, ഡോ. സൽന സുൽത്താന (D/o സൈതലവി, പൊന്നാട്), ബാസില അബ്ദു ലത്തീഫ് (BSc ഫിസിക്സ് – D/o അബ്ദു ലത്തീഫ്), ഭിന്നശേഷിക്കാരുടെ സംസ്ഥാന അത് ലറ്റിക് മീറ്റിൽ ഷോട്ട്പുട്ടിൽ ഒന്നാം സ്ഥാനം നേടിയ വാഴക്കാട് ബഡ്സ് സ്കൂൾ വിദ്യാർഥിനി നയന തുടങ്ങിയവരെ ചടങ്ങിൽ ആദരിക്കും. കൂടാതെ ഈ വർഷവും കഴിഞ്ഞ വർഷവും SSLC, +2 പരീക്ഷകളിൽ വിജയിച്ച ബിൽഡിംഗ് ഓണർമാരുടെ മക്കളെയും ചടങ്ങിൽ ആദരിക്കും. വാഴക്കാട്, ചീക്കോട് പഞ്ചായത്ത് ഭരണസാരഥികളും ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹ്യ നേതാക്കളും ചടങ്ങിൽ പങ്കെടുക്കും.

കേരള ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ എടവണ്ണപ്പാറ മേഖല പ്രസിഡണ്ട് കെ.ഒ.ആലി ഹാജി, സെക്രട്ടറി വി. പി. കരീം, ട്രഷറർ അഷ്റഫ് ഹാജി ചീക്കോട്, പ്രോഗ്രാം കൺവീനർ കരീം എളമരം വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article