25.8 C
Kerala
Saturday, July 6, 2024

മികച്ച ഇന്നവേറ്റീവ് സ്കൂളായ വെട്ടത്തൂർ ഗവ:എൽ പി സ്കൂളിനെ സമഗ്ര ശിക്ഷ കേരള ആദരിച്ചു

Must read

മലപ്പുറം : പഠനബോധന പ്രവർത്തനങ്ങൾ സർഗാത്മകമാക്കുന്നതിനും, നൂതന വിദ്യാഭ്യാസ പരിപാടികൾ നടപ്പിലാക്കുന്നതിനും വിദ്യാലയങ്ങളെ പ്രചോദിപ്പിക്കുന്നതിനും അവക്കാവശ്യമായ അക്കാദമിക പിന്തുണ നൽകുന്നതിന് വേണ്ടി സമഗ്ര ശിക്ഷാ കേരള നടപ്പിലാക്കുന്ന നൂതന പദ്ധതിയാണ് ഇന്നവേറ്റീവ് സ്കൂൾ.സബ്ജില്ലാ ,ജില്ലാ , സംസ്ഥാന തലങ്ങളിൽ ഏറ്റവും മികച്ച പ്രവർത്തനങ്ങൾ നടത്തിയ സ്കൂളിലാണ് അവാർഡിന് പരിഗണിക്കുന്നത്. ഈ വർഷത്തെ നൂതന അക്കാദമി പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കിയ വിവിധ സ്കൂളുകളിൽ നിന്നും വെട്ടത്തൂർ ഗവൺമെൻറ് എൽ പി സ്കൂളിന് ജില്ലാതലത്തിൽ ഒന്നാമതായി തിരഞ്ഞെടുത്തു.

ജില്ലയിൽ ഒന്നാമതായി തിരഞ്ഞെടുക്കപ്പെട്ട ഇന്നോവേറ്റീവ് സ്കൂളിന് സമഗ്ര ശിക്ഷാ കേരള ബി ആർ സി കൊണ്ടോട്ടി ആദരിച്ചു. കൊണ്ടോട്ടി സബ് ജില്ലയിലെ വാഴക്കാട് പഞ്ചായത്തിൽ പ്രവർത്തിക്കുന്ന വെട്ടത്തൂർ ഗവൺമെൻറ് എൽ പി സ്കൂൾ പ്രധാന അധ്യാപകൻ രാമചന്ദ്രൻ മാസ്റ്റർ മോമെന്റേയും പ്രശസ്തിപത്രവും ഏറ്റുവാങ്ങി.
ചടങ്ങിൽ സമഗ്ര ശിക്ഷാ കേരള ഡിപിസി മനോജ് മാസ്റ്റർ,കൊണ്ടോട്ടി എ ഇ ഒ ഷൈനി ഓമന, ബിപിസി ജൈസല് സിപി,ട്രെയിനർ താജുദ്ദീൻ മാസ്റ്റർ,മുഹമ്മദ് നവാസ്,ഉന്മേഷ് കുമാർ,അജിതകുമാരി തുടങ്ങിയവർ സംസാരിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article